ഏഴ് മാസങ്ങൾക്ക് ശേഷം ഭക്തർ ശബരിമലയിലെത്തി
text_fieldsപമ്പ: ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ശബരിമലയിൽ ഭക്തർ ദർശനത്തിനായെത്തി. തുലാമാസ പജകൾക്കായി നട തുറന്നതോടെ രാവിലെ ആറു മണിയോടെ കടുത്ത പരിശോധനകൾക്ക് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടാൻ ആരംഭിച്ചു. നിലക്കലിൽ ഭക്തരുടെ തിരിച്ചറിയൽ രേഖയും 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റും പരിശോധിക്കും.
കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ ശബരിമലയിൽ അതിനു ശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 250 പേർക്ക് വീതമാണ് ദിവസേന ദർശനാനുമതി. 21നാണ് നട അടക്കുന്നത്. അതുവരെ 1250 പേർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അയ്യപ്പനെ തൊഴാം. മല കയറാൻ മാസ്ക് നിർബന്ധമല്ല. എന്നാൽ ദർശനത്തിന് പോകുമ്പോഴും പമ്പയിലും മറ്റ് പ്രദേശങ്ങളിലും മാസ്ക് നിർബന്ധമാണ്. കൂട്ടം കൂടി ഭക്തർ മല കയറരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.