ശബരിമല തീർഥാടകർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റും വേണം
text_fieldsതിരുവനന്തപുരം: തുലാമാസ പൂജകള്ക്ക് ശബരിമല നട തുറക്കവെ തീർഥാടകർക്ക് മല കയറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ആരോഗ്യപ്രശ്നം ഉണ്ടോെയന്ന് നോക്കി മല കയറുന്നത് നന്നാകുമെന്നും അത് പരിശോധിച്ച് വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദര്ശനത്തിനെത്തുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റിവ് സര്ട്ടിഫിക്കറ്റ് വേണം.10നും 60നും ഇടയ്ക്ക് പ്രായമുള്ളവര്ക്ക് മാത്രമാണ് അനുമതി. കൂട്ടംചേര്ന്ന് സഞ്ചരിക്കാന് പാടില്ല.
നിശ്ചിത അകലം പാലിേച്ച ദര്ശനത്തിനെത്താവൂ. വടശ്ശേരിക്കര, എരുമേലി വഴികളിലൂടെ മാത്രമാണ് പ്രവേശനം. മറ്റു വഴികൾ അടച്ചു. നിലയ്ക്കല്, പമ്പ, സന്നിധാനം എന്നിവിടങ്ങളില് ആശുപത്രികള് സജ്ജമാക്കി. ദര്ശനം സുഗമമാക്കാൻ ക്രമീകരണങ്ങൾ പൂര്ത്തിയാക്കി. വിര്ച്വല് ക്യൂ സംവിധാനം വഴി രജിസ്റ്റര് ചെയ്ത 250 പേര്ക്കാണ് ഒരുദിവസം ദര്ശനം അനുവദിക്കുക. ബുക്കിങ് നടത്തിയപ്പോള് ദര്ശനത്തിന് അനുവദിച്ച തീയതിയിലും സമയത്തും തന്നെ ഭക്തരെത്തണം.
ദര്ശനത്തിനെത്തുന്നവര് എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡവും കര്ശനമായി പാലിക്കണം. സാനിറ്റൈസര്, മാസ്ക്, കൈയുറകള് എന്നിവ കരുതുകയും യഥാവിധി ഉപയോഗിക്കുകയും വേണം. പമ്പ ത്രിവേണിയില് സ്നാനം അനുവദിക്കില്ല. കുളിക്കാനായി പ്രത്യേകം ഷവറുകള് സജ്ജീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.