എന്നെ ചവിട്ടി കടലിലിടാൻ രാധാകൃഷ്ണാ, നിങ്ങളുടെ കാലുകൾ പോര -പിണറായി
text_fieldsമലപ്പുറം: പൊലീസിെൻറ ബൂട്ട്സിട്ട കാലുകൾകൊണ്ട് ചവിട്ട് ഏറെക്കൊണ്ട ശരീരമാണ് തേൻറതെന്നും അത് ചവിട്ടിക്കടലിലിടാൻ ബി.ജെ.പി നേതാവിെൻറ കാലിന് ശക്തിപോരെന്നും മുഖ്യമന്ത്രി. പിണറായി വിജയനെ ചവിട്ടി കടലിലിടണമെന്ന ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണെൻറ പ്രസ്താവനക്ക് മറുപടിയായാണ് ഇത് പറഞ്ഞത്.
അത്ര നിർബന്ധമാണെങ്കിൽ വൈക്കോൽ പ്രതിമയുണ്ടാക്കി അതിനെ ചവിട്ടിക്കോ. പൊലീസ് ഇപ്പോഴല്ലേ എെൻറ കൂടെയുണ്ടായത്. നിങ്ങളുമായി പരിചയപ്പെടുന്നത് പൊലീസില്ലാതെയാണല്ലോ. നിങ്ങളുടെ കൂടെയുള്ള സുരേഷ് ഗോപിയുടെ ഡയലോഗാണ് മറുപടിയായി പറയേണ്ടത്. അത് ഞാൻ പറയുന്നില്ലെന്നും പിണറായി വ്യക്തമാക്കി. മലപ്പുറം കിഴക്കേത്തലയിൽ സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും പ്രത്യേകതയുള്ള ആരാധനാലയങ്ങളിലൊന്നായ ശബരിമല കൈയടക്കാനാണ് ആർ.എസ്.എസ് നീക്കമെന്നും എന്നാൽ, അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കൈയടക്കാമെന്ന ആർ.എസ്.എസ് മോഹം കുറച്ച് പാടുള്ള പണിയാണ്. മനുഷ്യനെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കിയ ചരിത്രമാണ് ആർ.എസ്.എസിേൻറത്. എന്നാൽ, ഇത് കേരളമാണ്. അത് വേറിട്ട് നിൽക്കും. മഹത്തായ പാരമ്പര്യമുള്ള കോൺഗ്രസിെൻറ ഇപ്പോഴത്തെ നിലപാട് വിചിത്രമാണ്.
നേതാവ് രാഹുൽഗാന്ധിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് അവർ പറയുന്നത്. കോൺഗ്രസിെൻറ നേതാവ് അമിത് ഷാ ആണെന്ന് തോന്നുന്നു. അദ്ദേഹത്തിെൻറ അഭിപ്രായത്തിനൊപ്പമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. വിശ്വാസത്തിനാണ് പ്രാധാന്യമെന്ന് പറഞ്ഞ് കോൺഗ്രസിനൊപ്പം നിൽക്കുന്ന മുസ്ലിംലീഗ് അൽപമെങ്കിലും ആലോചിക്കണം. ഞങ്ങളെ എതിർക്കാൻ വേണ്ടി സ്വയം കഴുത്ത് കാണിക്കുകയാണ് നിങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.