യുവതീ ദർശനം: സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsന്യൂഡല്‍ഹി: ശബരിമലയിലെ ആചാര, വിശ്വാസ സംരക്ഷണത്തിന് കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് യു.ഡി.എഫ് എം.പിമാര്‍. ആചാരലംഘനവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും കേരളത്തിെൻറ മതസൗഹാര്‍ദ പ്രതിച്ഛായ തകർത്തെന്ന് അവർ കുറ്റപ്പെടുത്തി. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, ജോസ് കെ. മാണി, എം.കെ. രാഘവന്, എന്‍.കെ. പ്രേമചന്ദ്രന്, ആേൻറാ ആൻറണി, കൊടിക്കുന്നില്‍ സുരേഷ് എന്നിവർ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ശബരിമല വിഷയം ദിനേന വഷളാവുകയാണ്. വര്‍ഗീയ സംഘര്‍ഷങ്ങൾക്കും വിഭാഗീയത വളർത്താനും സംസ്ഥാന സര്‍ക്കാര്‍ അവസരം ഒരുക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ശബരിമലയില്‍ ആചാര, വിശ്വാസ സംരക്ഷണത്തിന് കേരള സര്‍ക്കാര്‍ നിയമസഭ സമ്മേളനത്തില്‍ പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടണം. ആചാരസംരക്ഷണത്തിന് ബി.ജെ.പിക്ക് ആത്മാര്‍ഥത ഉണ്ടെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തയാറാകണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ശബരിമലയില്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ വനിതകളെ കയറ്റിയത് വഴി പിന്‍വാതില്‍ നവോത്ഥാനമാണ് നടപ്പിലാക്കിയതെന്ന് ജോസ് കെ. മാണി എം.പി കുറ്റപ്പെടുത്തി. സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സ്ഥിതിഗതികള്‍ കൈവിട്ടു പോയിരിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി.
അവിശ്വാസികളായ ആക്ടിവിസ്റ്റുകളെയാണ് കയറ്റുന്നതെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി കുറ്റപ്പെടുത്തി. ആചാരലംഘനത്തെ സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന അധർമമാണ്. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് എന്നും കൃത്യമായ നിലപാട് ആണ് എടുത്തിട്ടുള്ളതെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. കേരള ജനതയുടെ മനസ്സ് പഠിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് എം.കെ. രാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.