ശബരിമലയിൽ നിരോധനാജ്ഞ മകരവിളക്കുവരെ നീട്ടി
text_fieldsപത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ മകരവിളക്കുവരെ നീട്ടി. യുവതീപ്രവേശനം നടന്ന സാഹചര്യത്തിൽ കൂടുതൽ സംഘർഷ സാധ ്യതകൾ കണക്കിലെടുത്താണ് ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടിയത്. ജില്ലാ പൊലീസ് സൂപ്രണ്ടിെൻറ റിപ്പോർട്ട് പരിഗണിച്ചാണ് കലക്ടറുടെ ഉത്തരവ്.
ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളിൽ നിരോധനാജ്ഞ തുടരും. എന്നാൽ സന്നിധാനത്തെത്തുന്ന ഭക്തർക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസവും ഉണ്ടായിരിക്കില്ല.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. ഇവിടെയും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കഴിഞ്ഞ വർഷങ്ങളിലെല്ലാം 1400 ൽ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്. എന്നാൽ ഇത്തവണ 500 പൊലീസുകാരെക്കൂടി അധികമായി വിന്യസിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.