രാത്രി നിയന്ത്രണങ്ങളിൽ നേരിയ ഇളവ്
text_fieldsപത്തനംതിട്ട: ശബരിമലയിൽ തങ്ങുന്നതിനും നടപ്പന്തലിൽ നാമജപം നടത്തുന്നതിനും ഉണ്ടായിരുന്ന നിയന്ത്രണങ്ങളിൽ പൊലീസ് നേരിയ ഇളവ് വരുത്തി. വലിയ നടപ്പന്തലിലും തിരുമുറ്റത്തും ഒഴികെ സന്നിധാനത്തിെൻറ മറ്റ് അഞ്ച് ഭാഗങ്ങളിലായി തീർഥാടകർക്ക് വിരിെവക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ വലിയനടപ്പന്തലിലും തിരുമുറ്റത്തും വിരിവെക്കാനുള്ള അനുവാദം നൽകുമെന്ന് െഎ.ജി വിജയ് സാക്കറെ പറഞ്ഞു.
സംശയമുള്ളവർക്ക് നിലക്കലിൽ നോട്ടീസ്
നിലക്കൽ: തീർഥാടകരായെത്തി സന്നിധാനത്ത് കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നവരെ പൊലീസ് നിലക്കലിൽനിന്ന് സന്നിധാനത്തേക്ക് അയക്കുന്നത് നോട്ടീസ് നൽകി. ആറു മണിക്കൂറിനുള്ളിൽ തിരിച്ചു വരണമെന്ന ഉറപ്പ് നിർദേശിക്കുന്ന നോട്ടീസ് ഒപ്പിട്ട് വാങ്ങുകയാണ് പൊലീസ് ചെയ്യുന്നത്. എരുമേലി ഉൾപ്പെടെ സന്നിധാനത്തേക്ക് എത്തുന്ന മറ്റു വഴികളിലും പൊലീസ് ഇത്തരത്തിൽ നോട്ടീസ് നൽകുന്നുണ്ട്. സംസ്ഥാനത്തെങ്ങും ശബരിമല തീർഥാടകർ നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്. സംഘ്പരിവാർ ബന്ധമുള്ളവർ ശബരിമലക്ക് പുറപ്പെടുന്നത് മുതൽ തന്നെ സ്പെഷൽ ബ്രാഞ്ചും സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചും നിരീക്ഷിക്കുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.