ശബരിമല ദർശനം: വ്യക്തിപരമായ പൊലീസ് സംരക്ഷണം വേണ്ടെന്ന് നിരീക്ഷണസമിതി
text_fieldsകൊച്ചി: മണ്ഡലകാലം അവസാനിക്കുന്നതുവരെ സ്ത്രീകളടക്കം ശബരിമല ദർശനത്തിന് എത് തുന്നവർക്ക് വ്യക്തിപരമായി പൊലീസ് സംരക്ഷണം നൽകേണ്ടതില്ലെന്ന് നിരീക്ഷണസമിത ിയുടെ റിപ്പോർട്ട്. പ്രോേട്ടാകോൾ അനുവദിക്കുന്നപ്രകാരം വിശിഷ്ടവ്യക്തികൾക്കു ം കോടതി ഉത്തരവുപ്രകാരം പ്രേത്യക സുരക്ഷ നൽകേണ്ടവർക്കും മാത്രമായി ഇത് ചുരുക്കണ മെന്നും ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കേണ്ടതില്ലെന്നും നിരീക്ഷ കസമിതി ൈഹകോടതിയിൽ സമർപ്പിച്ച അഞ്ചുപേജ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശങ്ങളില്ല.
വ്യക്തിപരമായി ചിലർക്ക് സുരക്ഷ നൽകുന്നത് മറ്റ് ഭക്തരുടെ അവകാശങ്ങളെ ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലക്കലിന് അപ്പുറത്തേക്ക് സ്വകാര്യവാഹനങ്ങള്‍ വിടരുതെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും ഡിസംബര്‍ 23ന് മനിതി എന്ന സംഘടനയുടെ വാഹനം പൊലീസ് അകമ്പടിയോടെ പമ്പവരെ പോകാൻ അനുവദിച്ചു. ഇതേക്കുറിച്ച് വ്യക്തമായ വിശദീകരണം പൊലീസിൽനിന്ന് ലഭിച്ചില്ല. 24ന് രണ്ട് യുവതികള്‍ പൊലീസ് സംരക്ഷണത്തില്‍ സന്നിധാനത്ത് പ്രവേശിക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് സന്നിധാനത്തേക്കുള്ള പാതയിൽ തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചത് നിലക്കലിലേക്കുള്ള രണ്ട് റോഡുകളിലും 20 കിലോമീറ്ററോളം നീണ്ട ക്യൂവിന് കാരണമായി.
പമ്പയിലോ കാനനപാതയിലോ ഭക്തജനങ്ങളെ അനാവശ്യമായി നിയന്ത്രിക്കുന്നത് വാഹനഗതാഗതത്തെ പ്രതികൂലമായി ബാധിക്കും. രണ്ടുവശത്തും കാടും ഗർത്തവുമുള്ള മേഖലയാണ്. തിരക്കും പ്രശ്നങ്ങളുമുണ്ടായാൽ നിരപരാധികളായ ഭക്തർക്ക് വീണ് പരിക്കുപറ്റാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്. പൊലീസ് വ്യക്തികള്‍ക്ക് പ്രത്യേക സംരക്ഷണം നല്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സാധാരണ ഭക്തരുടെ സുരക്ഷ അവതാളത്തിലാക്കും. ഇത് വിവേകത്തോടെയുള്ള നടപടിയല്ല. ക്രമസമാധാനപാലനം പൊലീസിെൻറ ചുമതലയാണെന്ന് സമിതിയെ നിയോഗിച്ചുള്ള കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം പൊലീസ് ഉേദ്യാഗസ്ഥരെ അറിയിച്ചിട്ടുള്ളതുമാണ്.
എന്നാൽ, സമിതിക്ക് ഇക്കാര്യത്തിലും ചുമതലയുണ്ടെന്നും സ്ത്രീകൾ ദർശനത്തിെനത്തിയ രണ്ട് സംഭവങ്ങളുണ്ടായപ്പോൾ സമിതി ആവശ്യമായ നിർദേശം നൽകിയിട്ടില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ആരും തങ്ങളുടെ ഉപദേശം തേടിയിട്ടില്ല. ട്രാൻസ്ജെൻഡേഴ്സ് ദർശനം നടത്താൻ നൽകിയ നിവേദനം തങ്ങളുടെ നിലപാട് അറിയിച്ച് ബന്ധപ്പെട്ടവർക്ക് കൈമാറിയിരുന്നു. അധികമായി 400 വാഹനങ്ങൾകൂടി പാർക്ക് ചെയ്യാൻ സൗകര്യമുള്ള രണ്ട് സ്ഥലംകൂടി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ എത്രയുംവേഗം പാർക്കിങ്ങിന് സൗകര്യമൊരുക്കാൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചിട്ടുണ്ട്.
1000 വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന പമ്പക്കടുത്ത ചക്കുപാലവും ഇൗ ആവശ്യത്തിന് പരിഗണിക്കാവുന്നതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിട്ട. ജസ്റ്റിസ് പി.ആർ. രാമൻ, റിട്ട. ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ, സ്പെഷൽ കമീഷണർ എം. മനോജ് എന്നിവരടങ്ങുന്ന സമിതിയുടെ രണ്ടാംറിപ്പോർട്ടാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.