കേസ് റദ്ദാക്കണമെന്ന രാഹുൽ ഇൗശ്വറിന്റെ ഹരജിയിൽ വിശദീകരണം തേടി
text_fieldsകൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിവാദപരാമര്‍ശം നടത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഇൗശ്വറിെൻറ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. ശബരിമലയില്‍ യുവതികൾ പ്രവേശിച്ചാൽ കൈമുറിച്ച് ചോരവീഴ്ത്തി അശുദ്ധിയുണ്ടാക്കി നടയടപ്പിക്കാൻ പദ്ധതിയിട്ടിരുെന്നന്ന് രാഹുൽ കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഇതേതുടർന്ന് തിരുവനന്തപുരം സ്വദേശി പ്രമോദ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയിൽ ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുക്കുകയായിരുന്നു. തനിക്കെതിരായ പരാതിയിൽ അടിസ്ഥാനമില്ലെന്നും മനഃപൂർവം ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് അയ്യപ്പ ധർമസേന പ്രസിഡൻറുകൂടിയായ രാഹുൽ കോടതിയെ സമീപിച്ചത്.
മതസ്പർധ വളർത്താൻ ശ്രമം നടത്തൽ, പൊതുസുരക്ഷ തകർക്കാൻ ബോധപൂർവം ശ്രമിക്കൽ, പൊലീസിെൻറ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് രാഹുലിനെതിരെ കേസെടുത്തത്. സ്വകാര്യവ്യക്തി നൽകിയ പരാതിയിലെടുത്ത കേസ് നിലനിൽക്കില്ലെന്ന് ഹരജിയിൽ പറയുന്നു. തന്നെ കുടുക്കാനായാണ് കേസെടുത്തിരിക്കുന്നത്. അതിനാൽ, കേസ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.