ശബരിമല സുരക്ഷാസംവിധാനങ്ങളിൽ മാറ്റം വരുത്തണമെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സുരക്ഷാക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ പൊലീസ്. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം ക്രമീകരണം ചർച്ച ചെയ്തു.
മുതിർന്ന വനിത പൊലീസ് ഓഫിസറെ ശബരിമലയിലെ സുരക്ഷാസംവിധാനത്തിൽ ഉൾപ്പെടുത്തും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും പമ്പയിൽ നിന്ന് സന്നിധാനത്തിലേക്കുള്ള റോഡിലും 500 വനിതാ പൊലീസുദ്യോഗസ്ഥരെ നിയോഗിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.
വനിത പൊലീസുദ്യോഗസ്ഥരെ വിട്ടുനൽകാമെന്ന മറ്റു സംസ്ഥാനങ്ങളുടെ വാഗ്ദാനവും പൊലീസ് പരിഗണിക്കും. നിരീക്ഷണത്തിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിൽ കമ്മിറ്റിക്കും രൂപം നൽകി. തിങ്കളാഴ്ച സർക്കാർ തലത്തിൽ നടത്തുന്ന യോഗത്തിനുശേഷം ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.