രാത്രി പൂജക്ക് ശേഷം അന്നദാനം മണ്ഡപം അടക്കണം; കർശന സുരക്ഷയുമായി പൊലീസ്
text_fieldsസന്നിധാനം: ശബരിമല ക്ഷേത്രനട ഇന്ന് തുറക്കാനിരിക്കെ സന്നിധാനത്ത് കർശന നിയന്ത്രണങ്ങളുമായി പൊലീസ്. രാത്രി പൂജക്ക് ശേഷം 11 മണിയോടെ അന്നദാന മണ്ഡപം അടക്കണമെന്ന് ദേവസ്വം ബോർഡിന് പൊലീസ് നിർദേശം നൽകി. 10 മണിക്ക് ശേഷം കടകൾ അടച്ചുവെന്ന് ഉറപ്പ് വരുത്തണം. അപ്പം അരവണ കൗണ്ടറുകൾ രാത്രി അടക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിൽ നിന്ന് ഒൗദ്യോഗികമായി അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എക്സിക്യൂട്ടീവ് ഒാഫീസർ അറിയിച്ചു. മുമ്പ് ദേവസ്വം ബോർഡിന് കീഴിലുള്ള അപ്പം അരവണ കൗണ്ടറുകൾ 24 മണിക്കൂറും
പ്രവർത്തിച്ചിരുന്നു.
നേരത്തെ, തുലമാസ പൂജക്കായും ചിത്തിര ആട്ടവിശേഷത്തിനായും ശബരിമല നട തുറന്നപ്പോൾ സംഘർഷമുണ്ടായിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് സന്നിധാനത്ത് കർശന സുരക്ഷയൊരുക്കാൻ പൊലീസ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.