സുരക്ഷ വർധിപ്പിക്കാൻ വീണ്ടും നിർദേശം
text_fieldsകോട്ടയം: പമ്പയിലും സന്നിധാനത്തും കാനനപാതകളിലും സുരക്ഷയും നിരീക്ഷണവും ശക്തമാക്കാൻ വീണ്ടും രഹസ്യാന്വേഷണ-ആഭ്യന്തര സുരക്ഷ വിഭാഗത്തിെൻറ മുന്നറിയിപ്പ്. പൊലീസ്-വനം വകുപ്പ് ഉദ്യോഗസ്ഥരോട് കൂടുതൽ ജാഗ്രത പാലിക്കാനും കാനനപാതകളിൽ കൂടുതൽ സേനയെ വിന്യസിക്കാനും നിർദേശിച്ചിട്ടുണ്ട്. എരുമേലി, നിലക്കൽ, പമ്പ ദർശനത്തിനെത്തുന്നവരിൽ സംശയമുള്ളവരെ കർശന പരിശോധനക്കും നിരീക്ഷണത്തിനും ശേഷമേ സന്നിധാനത്തേക്ക് കടത്തിവിടൂ.
സന്നിധാനത്തും ശബരി പാതകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും സുരക്ഷ ക്രമീകരണങ്ങളിലും വലിയൊരു വിഭാഗം അസ്വസ്ഥരാണെന്നും അതിനാൽ സുരക്ഷസംവിധാനങ്ങളിൽ വീഴ്ച്ചവരുത്തരുതെന്നും ഇൻറലിജൻസും ആഭ്യന്തര സുരക്ഷ വകുപ്പും വ്യക്തമാക്കുന്നു.പുല്ലുമേട്, സത്രം, അഴുത, കാളകെട്ടിയടക്കം കൊടുംവനങ്ങളിൽ പരിശോധന ഉൗർജിതമാക്കി. സംശയമുള്ളവരെ സന്നിധാനത്തേക്ക് കടത്തിവിടാതെ മടക്കിവിടും. നിലവിൽ നടക്കുന്ന സമരരീതികളിൽ മാറ്റത്തിനുള്ള സാധ്യതകളും ഇൻറലിജൻസ് തള്ളുന്നില്ല.
സ്ത്രീകളെയും കുട്ടികെളയും മുന്നിൽനിർത്തിയുള്ള നാമജപ പ്രതിഷേധവും ഉണ്ടാവും. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന തീർഥാടക വാഹനങ്ങൾ ചെക്ക്പോസ്റ്റുകളിൽ നിരീക്ഷിക്കും. മുൻകരുതൽ അറസ്റ്റിനും സാധ്യതയുണ്ട്. ചെങ്ങന്നൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലും പ്രധാന കെ.എസ്.ആർ.ടി.സി സറ്റാൻഡുകളിലും പരിശോധനയുണ്ടാവും.അതേസമയം, കനത്ത സുരക്ഷ സന്നാഹങ്ങളും നിയന്ത്രണങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും തുടരുേമ്പാഴും എരുമേലിയിലും പമ്പയിലും സന്നിധാനത്തും ശനിയാഴ്ചയും വൻ തീർഥാടക പ്രവാഹമായിരുന്നു. ഭൂരിപക്ഷവും ഇതര സംസ്ഥാനങ്ങളിൽനിന്ന് ഉള്ളവരാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.