ഫലം ചെയ്യാതെ ബയോളജിക്കല്‍ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്
text_fieldsശബരിമല: സന്നിധാനത്തെ ബയോളജിക്കല്‍ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് ഇനിയും പൂര്‍ണതോതില്‍ പ്രയോജനപ്പെടുന്നില്ല. ശബരിമലയില്‍ ഉണ്ടാകുന്ന മാലിന്യം മൊത്തം സംസ്കരിക്കാന്‍ പ്ളാന്‍റിന് ശേഷിയുണ്ടെന്ന് കരാറുകാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും എല്ലാ മാലിന്യക്കുഴലുകളും ഇതിലേക്ക് ഘടിപ്പിക്കാത്തതാണ് പ്രശ്നം.
ദിവസേന 50 ലക്ഷം ലിറ്റര്‍ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണ് പ്ളാന്‍റിനുള്ളത്. ട്രീറ്റ്മെന്‍റ് കഴിഞ്ഞ് പുറത്തേക്ക് ഒഴുകുന്ന ശുദ്ധജലത്തോട് ഒപ്പംതന്നെയാണ് ഇതുമായി ബന്ധിപ്പിക്കാത്ത സേഫ്ടി ടാങ്കില്‍നിന്നുള്ള മാലിന്യം ചാലിലൂടെ ഒഴുകിച്ചേരുന്നത്. ട്രീറ്റ്മെന്‍റ് കഴിഞ്ഞ് ഒഴുകുന്ന ജലത്തോടൊപ്പം മലിനജലവും ഒഴുകിച്ചേരുന്നതോടെ കോടികള്‍ മുടക്കി നിര്‍മിച്ച പ്ളാന്‍റുകൊണ്ട് ഒരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണ്.
അതേസമയം, പമ്പയില്‍ ഉണ്ടാകുന്ന മാലിന്യം ഒരു ട്രീറ്റ്മെന്‍റ് പ്ളാന്‍റിലും എത്താതെയാണ് നദിയിലേക്ക് ഒഴുകിയിറങ്ങുന്നത്. ഇവിടെയുള്ള പഴയ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ പ്രാഥമിക ട്രീറ്റമെന്‍റ് മാത്രമേ നടക്കുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.