പ്രതിഷേധം തുടർന്നാൽ മണ്ഡല തീർഥാടനത്തെ ബാധിക്കുമെന്ന് സ്പെഷല്‍ കമീഷണർ
text_fieldsകൊച്ചി: ആർ.എസ്.എസ് നേതാവ് വത്സന് തില്ലേങ്കരിയടക്കം ശബരിമലയിൽ ആചാര ലംഘനം നടത് തിയതായി ചൂണ്ടിക്കാട്ടി സ്പെഷൽ കമീഷണറുടെ റിപ്പോർട്ട്. നിയന്ത്രിത മേഖലയിലേക്ക് നുഴഞ്ഞുകയറി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയെന്നും വ്യക്തമാക്കിയാണ് സ്പെഷൽ കമീഷണര്‍ എം. മനോജ് ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത്. ചിത്തിര ആട്ടത്തിരുനാളിന് ശബരിമല നട തുറന്ന ശേഷമുള്ള സംഭവങ്ങള്‍ വ്യക്തമാക്കി സമര്‍പ്പിച്ചതാണ് റിപ്പോർട്ട്.
നട തുറന്നപ്പോൾ പതിനെട്ടാം പടിയിലേക്കുള്ള വഴിയിൽ പ്രതിഷേധക്കാർ 52കാരിയെ തടഞ്ഞ് ഒപ്പമുള്ളയാളെ ക്രൂരമായി മർദിച്ചു. മണ്ഡലകാലത്തും ഇൗ നില തുടർന്നാൽ ശബരിമലയിലെ സമാധാനാന്തരീക്ഷം തകര്‍ത്ത് തീർഥാടകര്‍ക്ക് ദോഷമുണ്ടാക്കി സാമൂഹികവിരുദ്ധ ശക്തികളുടെ കൈകളിലെ പാവകളായി പ്രതിഷേധക്കാര്‍ മാറുമെന്ന് ആശങ്കയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മണ്ഡല മകരവിളക്ക് മഹോത്സവം ഇൗ മാസം 16ന് തുടങ്ങും. പ്രതിദിനം ഒരുലക്ഷം തീർഥാടകര്‍ ശബരിമലയിലെത്തും. പ്രതിഷേധക്കാർ ഇതേ നില തുടര്‍ന്നാല്‍ തീർഥാടനത്തെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പതിനെട്ടാംപടിയില്‍ കൂടിനിന്ന് വത്സന് തില്ലങ്കരി പ്രസംഗിച്ചു. തുടർന്ന് പത്ത് മിനിറ്റോളം തീർഥാടകര്‍ക്ക് പടി ചവിട്ടാനായില്ല. പതിനെട്ടാംപടിയുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ജാഗ്രത കാേട്ടണ്ടതാണ്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ രംഗത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തില്‍നിന്ന് മാറിനിൽക്കാൻ നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
ശൗചാലയങ്ങൾ പൂട്ടിയിട്ടിരുന്നുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സന്നിധാനത്തെ ശുദ്ധജല കിയോസ്കുകളും പ്രവര്‍ത്തന ക്ഷമമായിരുന്നു. ഒരുദിവസത്തേക്ക് നട തുറന്നതിെൻറ ചില അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. പ്രതിഷേധക്കാര്‍ തീർഥാടകരുടെ വേഷത്തില്‍ ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തി ക്യാമ്പ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ആര്‍ക്കും താമസിക്കാന്‍ റൂം സൗകര്യം നല്‍കിയില്ല.
ഇൗ മാസം ആറിന് രാവിലെ 7.15ന് പതിനെട്ടാം പടിയിലേക്കുള്ള വഴിയില്‍ 52 വയസ്സുള്ള ലളിതയെ അമ്പതില്‍ താഴെയാണ് പ്രായമെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. ഇവരുടെ ബന്ധു മൃദുല്കുമാറിനാണ് മർദനമേറ്റത്. തീർഥാടകരുടെ വേഷത്തിലുണ്ടായിരുന്ന പ്രതിഷേധക്കാരാണ് തടയാനും മർദനത്തിനുമായി നടപ്പന്തലിലേക്ക് ഒാടിയെത്തിയത്. പൊലീസ് സംരക്ഷണവലയം തീര്‍ത്താണ് ലളിതയെയും മൃദുല്‍കുമാറിനെയും അക്രമത്തില്‍നിന്ന് രക്ഷിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.