Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡലകാലത്ത്​ ...

മണ്ഡലകാലത്ത്​ പ്രത്യേക ട്രെയിൻ

text_fields
bookmark_border
മണ്ഡലകാലത്ത്​  പ്രത്യേക ട്രെയിൻ
cancel

തി​രു​വ​ന​ന്ത​പു​രം: ശബരിമല മണ്ഡലകാലത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ പ്ര​ത്യേക ട്രെയിനുകള്‍ സര്‍വിസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. കാക്കിനട-കൊല്ലം സുവിധ സ്‌പെഷല്‍ ട്രെയിനും കൊല്ലം-വിശാഖപട്ടണം സ്‌പെഷല്‍ ട്രെയിനുകളുമാണ് ഓടുക.

വിശാഖപട്ടണം-കൊല്ലം സ്‌പെഷല്‍ ട്രെയിന്‍ (08515) 17, 20, 24, 27, ഡിസംബര്‍ ഒന്ന്​, നാല്​, എട്ട്​,15, 22, 25, ജനുവരി അഞ്ച്​, 12, 15 തീയതികളിൽ സര്‍വിസ് നടത്തും. വിശാഖപട്ടത്തുനിന്ന് രാത്രി 11.15ന് പുറപ്പെടുന്ന ട്രെയിന്‍ മൂന്നാം ദിവസം രാവിലെ ഏഴിന് കൊല്ലത്തെത്തും. തിരികെ കൊല്ലത്തുനിന്നുള്ള സ്‌പെഷല്‍ ട്രെയിന്‍ (08516) 19, 22, 26, 29, ഡിസംബര്‍ മൂന്ന്​, ആറ്​,10,17, 24, 27, ജനുവരി ഏഴ്​,14, 17 തീയതികളില്‍ സര്‍വിസ് നടത്തും. കൊല്ലത്തുനിന്ന് രാവിലെ 10ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് 6.30ന് വിശാഖപട്ടണത്ത് എത്തും.

ഒരു എസി ടു ടയര്‍, മൂന്ന് ത്രീ ടയര്‍, മൂന്ന് സ്ലീപ്പര്‍, ഏഴ് ജനറല്‍ സെക്കന്‍ഡ് ക്ലാസ് എന്നിങ്ങനെ കോച്ചുണ്ടാകും.കാക്കിനട-കൊല്ലം സുവിധ സ്‌പെഷല്‍ ട്രെയിന്‍ (82717) 10,15,19, 23 തീയതികളില്‍ രാത്രി 11.50ന്​ കാക്കിനടയില്‍നിന്ന്​ പുറപ്പെട്ട് മൂന്നു ദിവസത്തിനുശേഷം രാവിലെ ഏഴിന്​ കൊല്ലത്ത് എത്തും. കൊല്ലം-കാക്കിനട സ്‌പെഷല്‍ ട്രെയിന്‍ (82718) 17, 21, 25 തീയതികളില്‍ രാവിലെ 10ന്​ കൊല്ലത്തുനിന്ന്​ പുറപ്പെട്ട്​ അടുത്ത ദിവസം വൈകീട്ട് 6.30ന് കാക്കിനടയില്‍ എത്തും.

കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജങ്​ഷന്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, വാണിയമ്പാടി, കാട്പാടി, തിരുട്ടാനി, റെനിഗുണ്ടെ, ശ്രീകാളഹസ്തി, വെങ്കടഗിരി, ഗുണ്ടൂര്‍, നെല്ലൂര്‍, കവാലി, ഒങ്കോളെ, തെനാലി, വിജയവാഡ, രാജമുണ്‍ട്രി, സമല്‍കോട്ട് എന്നിവിടങ്ങളില്‍ സ്​റ്റോപ്പുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsspecial trainmalayalam newsSabarimala News
News Summary - sabarimala special train- kerala news
Next Story