ശബരിമല: സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. നവംബർ 16നും ജനുവരി 29നും ഇടയിലുള്ള ദിവസങ്ങളിൽ 66 ട്രെയിനുകളാണ് ഓടിക്കുക.
ട്രെയിനുകൾ ഇങ്ങനെ:
⊿ 06061 ചെന്നൈ എഗ്മോർ-കൊല്ലം വീക്ക്ലി സ്പെഷൽ:
നവംബർ 16നും ജനുവരി 25നും ഇടയിലെ ബുധനാഴ്ചകളിൽ വൈകീട്ട് 3.30ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.15ന് കൊല്ലത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
⊿ 06062 കൊല്ലം-ചെന്നൈ എഗ്മോർ വീക്ക്ലി സ്പെഷൽ:
നവംബർ 17നും ജനുവരി 26നും ഇടയിലെ വ്യാഴാഴ്ചകളിൽ രാവിലെ 8.45ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 3.50ന് കൊല്ലത്തെത്തും. ശാസ്താംകോട്ട, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
⊿ 06063 ചെന്നൈ എഗ്മോർ-കൊല്ലം വീക്ക്ലി സ്പെഷൽ:
നവംബർ 18നും ജനുവരി 27നും ഇടയിലെ വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2.30ന് ചെന്നൈ എഗ്മോറിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 5.30ന് കൊല്ലത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
⊿ 06064 കൊല്ലം-ചെന്നൈ എഗ്മോർ വീക്ക്ലി സ്പെഷൽ:
നവംബർ 20നും ജനുവരി 29നും ഇടയിലെ ഞായറാഴ്ചകളിൽ രാവിലെ 8.45ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.50ന് ചെന്നൈയിലെത്തും. ശാസ്താംകോട്ട, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
⊿ 06065 ചെന്നൈ എഗ്മോർ-കൊല്ലം വീക്ക്ലി സ്പെഷൽ:
നവംബർ 21നും ജനുവരി 23നും ഇടയിലെ തിങ്കളാഴ്ചകളിൽ ഉച്ചക്ക് 3.30ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.40ന് കൊല്ലത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
⊿ 06066 കൊല്ലം-ചെന്നൈ എഗ്മോർ വീക്ക്ലി സ്പെഷൽ:
നവംബർ 22നും ജനുവരി 24നും ഇടയിലെ ചൊവ്വാഴ്ചകളിൽ രാവിലെ 8.45ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.45ന് ചെന്നൈയിലെത്തും. ശാസ്താംകോട്ട, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.