ശ്രീലങ്കന്‍ യുവതി ശബരിമല ദർശനം നടത്തി
text_fieldsശബരിമല: ശ്രീലങ്കന്‍ സ്വദേശിനി ശശികല സന്നിധാനത്ത് ദര്‍ശനം നടത്തിയതായി സ്ഥിരീകരണം. ഇവർ ഭർത്താവുമൊന്നിച്ച് ദർ ശനം നടത്തി മടങ്ങുന്നതിെൻറ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തായി. വ്യാഴാഴ്ച രാത്രിതന്നെ ഇതുസംബന്ധിച്ച് മുഖ്യമ ന്ത്രിയുടെ ഒാഫിസിൽനിന്ന് സ്ഥിരീകരണം ഉണ്ടായിരുന്നു. എന്നാൽ, ശശികല ദർശനം നടത്തിയില്ലെന്നാണ് ഭർത്താവ് ആദ്യ ം വെളിപ്പെടുത്തിയത്. ദര്‍ശനം സാധ്യമാകാതെയാണ് മടങ്ങിയതെന്ന് പിന്നീട് ശശികലയും ഭര്‍ത്താവും വ്യക്തമാക്കുകയു ം ചെയ്തു. പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കിയെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രതിഷേധം ഭയന്നായിരുന്നു ഇത്.
വ്യാഴാഴ്ച രാത്രിയാണ് രാമേശ്വരം സ്വദേശിയായ ശരവണമാരനും ശ്രീലങ്കന്‍ സ്വദേശിനിയായ ഭാര്യ ശശികലയും കുട്ടിയും ഉള്‍പ്പെട്ട സംഘം പമ്പയില്‍ എത്തിയത്. 47 വയസ്സായ തെൻറ ഗര്‍ഭപാത്രം നീക്കംചെയ്തതാണെന്ന് അറിയിക്കുകയും ഇത് വ്യക്തമാക്കുന്ന രേഖകൾ കാണിക്കുയും ചെയ്തതോടെയാണ് മലചവിട്ടാന്‍ പൊലീസ് അനുവദിച്ചത്. സുരക്ഷക്കായി മഫ്തിയില്‍ പൊലീസിെനയും ഒപ്പം അയച്ചു. യുവതി മലചവിട്ടുന്നുവെന്ന വാര്‍ത്ത പരന്നതോടെ നടപ്പന്തലിലും മറ്റും പ്രതിഷേധക്കാർ സംഘടിച്ചു. എന്നാൽ, ശരംകുത്തിയില്‍നിന്ന് യുവതി മടങ്ങിയെന്ന് പൊലീസും ദർശനം നടത്തിയില്ലെന്ന് ശശികലയും വ്യക്തമാക്കുകയായിരുന്നു. ശശികല സന്നിധാനത്ത് നില്‍ക്കുന്നതിെൻറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അവര്‍ ദര്‍ശനം കഴിഞ്ഞാണ് മടങ്ങിയതെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. സുരക്ഷ മുന്‍നിര്‍ത്തിയാണ് ദര്‍ശനം സാധ്യമാകാതെയാണ് മടങ്ങിയതെന്ന് നേരേത്ത പറഞ്ഞതെന്നും പൊലീസ് വിശദീകരിച്ചു.
ശ്രീലങ്കന്‍ സ്വദേശി ശശികല ദര്‍ശനത്തിന് വരുന്നതിനെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരമുണ്ടായിരുന്നു എന്നാണ് സൂചന. ശശികല മരക്കൂട്ടത്ത് എത്തിയപ്പോള്‍ പ്രതിഷേധമുണ്ടായെന്നും തുടര്‍ന്ന് തിരിച്ചിറക്കിയെന്നുമാണ് പൊലീസ് സന്നിധാനത്തേക്ക് നല്‍കിയ വിവരം. തുടര്‍ന്ന് പ്രതിഷേധക്കാരില്‍നിന്ന് ശ്രദ്ധതിരിച്ച് ഭര്‍ത്താവിനെയും മകനെയും ആദ്യവും തുടര്‍ന്ന് 20 മിനിറ്റ് വ്യത്യാസത്തില്‍ ശശികലെയയും സന്നിധാനത്തെത്തിച്ച് ദര്‍ശനം സാധ്യമാക്കുകയുമായിരുന്നുവെന്നാണ് വിവരം.
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നട അടക്കാനാവില്ല -തന്ത്രി കണ്ഠരര് രാജീവര്
ശബരിമല: യുവതി ദർശനം നടത്തിയെന്ന ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നട അടക്കാനാവില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശ്രീലങ്കൻ സ്വദേശിനിയായ യുവതി ദർശനം നടത്തിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആചാരലംഘനം നടന്നെന്ന അഭ്യൂഹത്തിൽ പരിഹാരക്രിയകൾ നടത്തേണ്ടതില്ല. യുവതി ദർശനം നടത്തിയെന്നതിന് വ്യക്തമായ തെളിവില്ലെന്നും മകരസംക്രമ പൂജക്ക് മുന്നോടിയായി 12, 13 തീയതികളിൽ ശുദ്ധിക്രിയകൾ നടക്കുന്നുണ്ടെന്നും തന്ത്രി പറഞ്ഞു.
ഷാഡോ പൊലീസ് അംഗങ്ങളുടെ ചിത്രങ്ങൾ കൈമാറിയ പൊലീസുകാരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചു
ശബരിമല: ദർശനത്തിനെത്തിയ ശ്രീലങ്കൻ യുവതിക്ക് സുരക്ഷയൊരുക്കാൻ തീർഥാടക വേഷത്തിൻ പുറപ്പെടുന്ന ഷാഡോ പൊലീസ് അംഗങ്ങളുടെ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയെന്ന സംശയത്തെ തുടർന്ന് സന്നിധാനം സ്റ്റേഷനിലെ പൊലീസുകാരുടെ മൊബൈൽ ഫോണുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. സന്നിധാനത്ത് വ്യാഴാഴ്ച ദർശനം നടത്തിയ യുവതിക്ക് സുരക്ഷയൊരുക്കാൻ സന്നിധാനം സ്റ്റേഷനിൽനിന്ന് പുറപ്പെടുന്നതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ വ്യാഴാഴ്ച രാത്രി 12ഒാടെയായിരുന്നു പരിശോധന. യുവതിക്ക് സുരക്ഷയൊരുക്കാൻ പോയ ഷാഡോ പൊലീസ് അംഗങ്ങളുടെ ചിത്രവും ദൃശ്യമാധ്യമ പ്രവർത്തകരെ കണ്ട് ഇരുമുടിയും തോൾസഞ്ചിയും വലിച്ചെറിഞ്ഞ് കൈകൊണ്ട് മുഖം മറച്ച് ഇവർ പിന്തിരിയുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലടക്കം പ്രചരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.