ശബരിമല: ഇനി സമരവേലിയേറ്റത്തിെൻറ ദിനങ്ങൾ
text_fieldsപത്തനംതിട്ട: തുലാമാസ പൂജകൾക്ക് ശബരിമല നടതുറക്കാൻ രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ കേരളം സമരവേലിയേറ്റത്തിൽ കൂടുതൽ പ്രക്ഷുബ്ധമാകുന്നു. നാമജപത്തിൽ തുടങ്ങിയ സമരം രാഷ്ട്രീയരൂപം കൈക്കൊണ്ട് സ്ത്രീകളെ അധിക്ഷേപിച്ച് പോർവിളിയിലെത്തിയതോടെ ആ നിലക്കും ദേശീയശ്രദ്ധ ആകർഷിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ദേശീയ ചാനൽ ചർച്ച ചെയ്തതും ഇൗ വിഷയമായിരുന്നു. നടൻ കൊല്ലം തുളസിയുടെയും ശിവസേന നേതാവ് നിലക്കാമുക്ക് അജിയുടെയും പ്രസ്താവനകളിലായിരുന്നു റിപ്പബ്ലിക് ടി.വി ചാനൽ ചർച്ച. മുൻ ദേവസ്വം േബാർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണെൻറ സ്ത്രീവിരുദ്ധ പ്രസ്താവനയും വൻ പ്രതിഷേധം വിളിച്ചുവരുത്തി. ദേശീയശ്രദ്ധയാകർഷിക്കാൻ ഡൽഹി ജന്തർമന്ദിറിൽ നാമജപഘോഷയാത്ര നടത്താനുള്ള ഒരുക്കത്തിനിടെയാണ് സമരക്കാരിൽനിന്നുതന്നെ ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉയരുന്നത്.
അവസാന മണിക്കൂറിൽ ദേവസ്വം ബോർഡ് വിളിച്ച ചർച്ചയോട് അനുകൂല നിലപാടല്ല പന്തളം കൊട്ടാരത്തിനുള്ളത്. അതേസമയം, തന്ത്രി കണ്ഠരര് രാജീവര് ചർച്ചയിൽ പെങ്കടുക്കുമെന്നാണ് സൂചന. ദേവസ്വം ബോർഡിെൻറ ചർച്ചയിലൂടെ സമവായത്തിലെത്തി തുലാമാസ പൂജക്കാലം പ്രശ്നമില്ലാതെ കഴിക്കാനാണ് സർക്കാർ ശ്രമമെന്നറിയുന്നു. അതിനിടെ എൻ.ഡി.എ നേതൃത്വം കൊടുക്കുന്ന ലോങ് മാർച്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവുവാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രവീൺ തൊഗാഡിയയുടെ എ.എച്ച്.പി നേതൃത്വം നൽകുന്ന മറൊരു ലോങ് മാർച്ച് ചൊവ്വാഴ്ച തലസ്ഥാനത്ത് സമാപിക്കും.
അന്നുതന്നെയാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പെങ്കടുക്കുന്ന ഇടതുപക്ഷത്തിെൻറ രാഷ്ട്രീയ വിശദീകരണ യോഗവും. നിലക്കലിൽ അമ്മമാരുടെ ഉപവാസം ചൊവ്വാഴ്ച ആരംഭിക്കും. ദേവസ്വം ബോർഡിെൻറ പമ്പയിലെ ചെക്കിങ് േപായൻറ് നിലനിന്നിരുന്ന സ്ഥാനത്ത് രാഹുൽ ഇൗശ്വറിെൻറ നേതൃത്വത്തിൽ സ്ത്രീകളെ തടയുമെന്ന് പ്രഖ്യാപിച്ച് സമരം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.