Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: തന്ത്രി...

ശബരിമല: തന്ത്രി കുടുംബം പുനഃപരിശോധനാ ഹരജി നൽകി

text_fields
bookmark_border
ശബരിമല: തന്ത്രി കുടുംബം പുനഃപരിശോധനാ ഹരജി നൽകി
cancel

ന്യൂഡൽഹി: ശബരിമലയി​െല സ്​ത്രീ പ്രവേശന വിധിക്കെതിരെ തന്ത്രി കുടുംബം സു​പ്രീം കോടതിയിൽ പുനഃപരിശോധനാ ഹരജി നൽകി. ഭരണഘനാ ബെഞ്ചി​​​​െൻറ വിധി ആചാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുത്തല്ലെന്ന്​ ആരോപിച്ചാണ്​ ഹരജി നൽകിയത്​. ക്ഷേത്രത്തി​​​​െൻറ ആചാര അനുഷ്​ഠാനങ്ങളിൽ അന്തിമ തീരുമാനത്തിനുള്ള അവകാശം തന്ത്രിക്കാണ്​. വിഗ്രഹാരാധന ഹിന്ദുമതത്തി​ൽ അനിവാര്യമാണ്​. ഇത്​ സുപ്രീംകോടതി കണക്കിലെടുത്തില്ലെന്നും ഹരജിയിൽ പറയുന്നു.

കണ്​ഠരര്​ മോഹനര്​, കണ്​ഠരര്​ രാജീവര്​ എന്നിവരാണ്​ ഹരജി നൽകിയത്​. നേരത്തെ, എൻ.എസ്​.എസും പന്തളം കൊട്ടാരവും പുനഃപരിശോധനാ ഹരജി നൽകിയിരുന്നു. ഇൗ മാസം 28നാണ്​ ഹരജി പരിഗണിക്കുക.

പെൺകുട്ടികൾ ലൈംഗിക വസ്​തുക്കളല്ല​; സ്​ത്രീ പ്രവേശനത്തിൽ എൻ.എസ്​.എസ്​ വാദത്തിനെതിരെ ഹരജി
എൻ.എസ്​.എസി​​​​െൻറ പുനഃപരിശോധനാ ഹരജിയിലെ വാദങ്ങളെ ചോദ്യം ചെയ്​തും സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്​. അയ്യപ്പനെ അപമാനിക്കരുതെന്ന്​ ആവശ്യപ്പെട്ട്​ 14 വയസുകാരിയുടെ അമ്മയായ സിന്ധു ടി.പിയാണ്​ ഹരജി നൽകിയത്​. അയ്യപ്പൻ നൈഷ്​ഠിക ബ്രഹ്​മചാരിയാണെന്നും ബ്രഹ്​മചര്യം കണക്കിലെടുത്ത്​ 10 നും 50നും ഇടയിലുള്ള സ്​ത്രീകളെ മാറ്റി നിർത്തണമെന്നുമാണ ്എൻ.എസ്​.എസി​​​​െൻറ ഹരജി. ഇൗ ഹരജി സ്​ത്രീ വിരുദ്ധമാണെന്നാണ്​ സിന്ധുവി​​​​െൻറ വാദം.

10 വയസുള്ള കുട്ടി അയ്യപ്പ​​​​െൻറ ബ്രഹ്​മചര്യം ​തകർക്കാൻ സാധിക്കുന്നവളാണെന്ന തരത്തിൽ ചിത്രീകരിക്കുന്നത്​ അയ്യപ്പന്​ തന്നെ അപമാനമുണ്ടാക്കുന്നതാണ്​. അയ്യപ്പ ഭക്​തരായ സ്​ത്രീകൾക്കും അപമാനമുണ്ടാക്കുന്ന വാദഗതിയാണിത്​. ഹിന്ദുമതത്തിൽ ഇങ്ങനെ ഒരു കഴ്​ചപ്പാടില്ല. പെൺകുട്ടികളെ ലൈംഗിക വസ്​തുക്കളായി ചിത്രീകരിക്കുന്നത്​ ഭരണഘടനയുടെ അടിസ്​ഥാന തത്ത്വങ്ങൾക്ക്​ തന്നെ എതിരാണെന്നും ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsReview PetitionTantry Family
News Summary - Sabarimala: Tantry Family File Review Petition - Kerala News
Next Story