‘തിരുപ്പതി മോഡൽ’ കേരളത്തിലേക്കും
text_fieldsതിരുവനന്തപുരം: ശബരിമലയടക്കം പ്രമുഖ ആരാധനാലയങ്ങളിലെ തിരക്ക് നിയന്ത്രിക്കുന് നതിനും സുരക്ഷയൊരുക്കുന്നതിനും ആരാധനാലയ സംരക്ഷണ സേന രൂപവത്കരിക്കണമെന്ന് ആവ ശ്യം. ഡി.ജി.പി ലോക്നാഥ് െബഹ്റയുടെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് ചേർന്ന പൊലീസ് സംഘ ടനാപ്രതിനിധികളുടെ യോഗത്തിലാണ് തമിഴ്നാട്ടിൽ വിജയം കണ്ട ‘തിരുപ്പതി മോഡൽ’ കേരള ത്തിലും നടപ്പാക്കണമെന്ന നിർദേശം ഉയർന്നത്. പദ്ധതി വിശദാംശങ്ങൾ സംബന്ധിച്ച് ഡി.ജി. പി ഉടൻ സർക്കാറിന് കത്ത് നൽകും.
സംസ്ഥാനത്തെ സ്റ്റേഷനുകളിൽ മതിയായ പൊലീസുകാരില്ലാത്തപ്പോഴാണ് ഒന്നാം തീയതിയും സീസണിലും ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. യുവതിപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അംഗബലം വർധിപ്പിക്കേണ്ട സാഹചര്യമാണ്. ഇതോടെ സ്റ്റേഷൻ പ്രവർത്തനം താളം തെറ്റുന്നതായും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അമിതജോലിഭാരത്താൽ വലയുന്നതായും അസോസിയേഷൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഗുരുവായൂർ ഉൾപ്പെടെ നിരവധി അമ്പലങ്ങളിലും ചില പള്ളികളിലും സേനയെ കൂടുതൽ ഉപയോഗിക്കേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിൽ വ്യവസായ സുരക്ഷക്കായി സംസ്ഥാന ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്.ഐ.എസ്.എഫ്) രൂപവത്കരിച്ചതു പോലെ ‘ആരാധനാലയ സംരക്ഷണ സേന’ രൂപവത്കരിക്കണമെന്നാണ് നിർദേശം. നിലവിൽ പളനി, തിരുപ്പതി ക്ഷേത്രത്തിലും വടക്കേ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലും ഇത്തരം സേനകളെ അതത് സംസ്ഥാനങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.
ദിവസവും രാവിലെ എട്ടിന് യൂനിറ്റ് എസ്.പിമാർ നടത്തുന്ന സ്റ്റേഷൻ അവലോകനം പൊലീസ് ആസ്ഥാനത്ത് നിരീക്ഷിക്കാനും തീരുമാനമായി. എസ്.പിമാരുടെ മോശം പെരുമാറ്റം കീഴുദ്യോഗസ്ഥരെ മാനസികമായി തളർത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് ആസ്ഥാനം ഐ.ജി നാഗരാജിനാണ് ചുമതല. എല്ലാ സ്റ്റേഷനുകളിലും ചില ഡ്യൂട്ടികൾ എട്ടു മണിക്കൂർ ആക്കാനും ധാരണയായി. പാറാവ്, പട്രോളിങ്, സ്റ്റേഷൻ എമർജൻസി ഡ്യൂട്ടികളാണ് ആദ്യഘട്ടത്തിൽ എട്ടുമണിക്കൂറായി ചുരുക്കുന്നത്.
വിജിലൻസ്, എസ്.സി.ആർ.ബി, ടെലികമ്യൂണിക്കേഷൻ തുടങ്ങി സ്പെഷൽ യൂനിറ്റുകളിൽ അഞ്ച് വർഷമായി ജോലിചെയ്യുന്നവരെ തിരികെ സ്റ്റേഷൻ ഡ്യൂട്ടിക്കായി നിയോഗിക്കും. ഒമ്പത് മാസത്തെ പൊലീസ് പരിശീലനകാലയളവിൽ ഒരുമാസം സ്റ്റേഷൻ പരിശീലനത്തിനായി നിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.