ശബരിമല കൊടിമരത്തിനായുള്ള തേക്കുതടി സന്നിധാനത്ത് എത്തിച്ചു
text_fieldsശബരിമല: ശരണമന്ത്രത്താൽ മുഖരിതമായ അന്തരീക്ഷത്തിൽ സന്നിധാനത്ത് പുതിയ കൊടിമരത്തിനായുള്ള തേക്കുതടി എത്തിച്ചു. തിങ്കളാഴ്ച രണ്ടു മണിയോടെ അയ്യപ്പസേവ സംഘം പ്രവർത്തകരും ദേവസ്വം ബോർഡ് ജീവനക്കാരും ചേർന്ന് കൈത്തണ്ടയിൽ ചുമന്നാണ് തടി സന്നിധാനത്ത് എത്തിച്ചത്. ശംഖുനാദത്തിെൻറയും പാണ്ടിമേളത്തിെൻറയും പഞ്ചവാദ്യത്തിെൻറയും വഞ്ചിപ്പാട്ടിെൻറയും കുത്തിയോട്ടത്തിെൻറയും അകമ്പടിയോടെ ആയിരക്കണക്കിന് അയ്യപ്പഭക്തർ ശരണം വിളിച്ച് ഇതോടൊപ്പം ചേർന്നു.
500 വർഷം സന്നിധാനത്ത് ഈ കൊടിമരം നിൽക്കുമെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞതായി ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷൻ പറഞ്ഞു. ജൂൺ 25നാണ് കൊടിമര പ്രതിഷ്ഠ. നീലിമല അപ്പാച്ചിമേട് പാതയിലൂടെയാണ് തടി സന്നിധാനത്ത് എത്തിച്ചത്. 1.30ഓടെ സന്നിധാനത്ത് തടിയെത്തിച്ചു. തുടർന്ന് പതിനെട്ടാംപടിക്ക് സമീപം എത്തിച്ച തേക്കുതടി ശ്രീകോവിലിനു വലംവെച്ച് ക്ഷേത്രത്തിെൻറ വടക്കുവശത്ത് കിഴക്കുപടിഞ്ഞാറായി വെച്ചു. സ്വർണക്കൊടിമരത്തിെൻറ ചെമ്പുപറകളിൽ സ്വർണം പൂശുന്ന ജോലി പമ്പയിൽ പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.