തിരുവാഭരണ ഘോഷയാത്ര: അംഗസംഖ്യ 100 ആയി ചുരുക്കും -ദേവസ്വം ബോർഡ് പ്രസിഡൻറ്
text_fieldsപന്തളം: പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രത്തിൽനിന്ന് ജനുവരി 12ന് ശബരിമല ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയിലെ അംഗസംഖ്യ കോവിഡ് പശ്ചാത്തലത്തിൽ 100 പേർ മാത്രമായി ചുരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു പറഞ്ഞു. തിരുവാഭരണ ഘോഷയാത്ര സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കുശേഷം പന്തളത്ത് ദേവസ്വം ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യവകുപ്പിെൻറയും ഹൈകോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് തീരുമാനം. ഘോഷയാത്രയിൽ വരുന്നവർ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. ഇത്തവണ തിരുവാഭരണം കടന്നുപോകുന്ന പ്രദേശങ്ങളിൽ സ്വീകരണം ഉണ്ടാവിെല്ലന്നും അദ്ദേഹം പറഞ്ഞു.
വലിയകോയിക്കൽ ക്ഷേത്രത്തിൽ അന്ന് തിരുവാഭരണ ദർശനമുണ്ടാവില്ല. ജനുവരി 12ന് രാവിലെ 11ന് ക്ഷേത്രത്തിൽ കൊണ്ടുവരും. ഒരുമണിക്ക് ഘോഷയാത്ര പുറപ്പെടും. തിരുവാഭരണം എങ്ങും തുറന്നുവെക്കില്ല. അന്ന് വലിയ കോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ കൂട്ടം അനുവദിക്കില്ല.
ശബരിമലയിൽനിന്ന് തിരികെ വരുമ്പോൾ പെരുനാട് അയ്യപ്പക്ഷേത്രത്തിൽ ദീപാരാധനക്കുമാത്രം ചാർത്തും. മകരവിളക്കിന് ശബരിമലയിൽ 5000 പേർ മാത്രമാവും ഉണ്ടാവുക. ആചാരാനുഷ്ഠാനങ്ങൾക്ക് മാറ്റമുണ്ടാവിെല്ലന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.