നിരോധനാജ്ഞ ലംഘനസമരത്തിനായി യു.ഡി.എഫ് സംഘം ശബരിമലക്ക്
text_fieldsകൊച്ചി: നിരോധനാജ്ഞ ലംഘിക്കാൻ യു.ഡി.എഫ് പ്രതിനിധി സംഘം നാളെ ശബരിമലയിലേക്ക് പോകാൻ യു.ഡി.എഫ് തീരുമാനം. ഭക്തർക്കു നേരെയുള്ള പൊലീസ് അതിക്രമങ്ങൾക്കും നിയന്ത്രണങ്ങൾക്കും എതിരെയാണ് നിരോധനാജ്ഞ ലംഘന സമരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, നേതാക്കളായ എം.കെ. മുനീര്‍, പി.ജെ. ജോസഫ്, ജോണി നെല്ലൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, സി.പി. ജോണ്‍, ജി. ദേവരാജന്‍ എന്നിവരാണ് സംഘാംഗങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ ഭക്തർക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി ആരാധനസ്വാതന്ത്ര്യം ഹനിക്കുകയാണ് സർക്കാെറന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നീതികേടാണ്. സന്നിധാനത്തുപോലും നടക്കുന്ന പൊലീസ് തേര്‍വാഴ്ച മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബന്ധുനിയമന വിവാദത്തിൽപെട്ട മന്ത്രി കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് തുടങ്ങിെവച്ച സമരം യു.ഡി.എഫ് ഏറ്റെടുക്കും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ 22ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂട്ടധര്‍ണ നടത്തും. കെ.ടി. ജലീലിെൻറ ഔദ്യോഗിക പരിപാടികള്‍ യു.ഡി.എഫ് ബഹിഷ്‌കരിക്കുകയും വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.