ശബരിമലയിൽ ഉത്സവം കൊടിയേറി
text_fieldsശബരിമല: ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശബരിമലയിൽ ഉത്സവം കൊടിയേറി. പത്തു ദിവസത്തെ ഉത്സവം ഏപ്രിൽ അഞ്ചിന് പമ്പയിലെ ആറാട്ടോടെ സമാപിക്കും. സന്നിധാനത്ത് ഇന്നലെ ഉഷപൂജക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ബിംബശുദ്ധി ക്രിയയും പൂജകളും നടന്നു.
തുടർന്ന് കൊടിയേറ്റ് നടത്തുവാനുള്ള കൊടിക്കുറ, നമസ്കാരമണ്ഡപത്തിലും പിന്നീട് ക്ഷേത്ര ശ്രീകോവിലിനുള്ളിലും െവച്ച് പൂജ ചെയ്തു. കൊടിമര ചുവട്ടിലെ പൂജകള്‍ക്ക് ശേഷം 9.45നും 10.45നും മദ്ധ്യേ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കൊടിയേറ്റ് നിര്‍വഹിച്ചു.
കൊടിയേറ്റിന് സാക്ഷ്യം വഹിക്കാൻ ശരണമന്ത്രങ്ങളുമായി ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ സന്നിധാനത്ത് എത്തി. രണ്ടാം ഉത്സവ ദിവസം മുതല്‍ ഒന്‍പതാം ഉല്‍സവ ദിനമായ ഏപ്രില്‍ നാല് വരെ ഉത്സവബലി ഉണ്ടായിരിക്കും. ഏപ്രിൽ നാലിന് പള്ളിവേട്ട. അഞ്ചിന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.