ശബരിമല തീർഥാടനത്തിന് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
text_fieldsതിരുവനന്തപുരം: കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശബരിമല തീർഥാടനം നടത്താൻ തീരുമാനം. തീർഥാടകര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു . നവംബര്‍ 16ന് ആരംഭിക്കുന്ന ശബരിമല തീർഥാടനത്തിെൻറ മുന്നൊരുക്കങ്ങള്‍ക്കായി മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
2018ലെ പ്രളയത്തില്‍ പമ്പാനദിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്ത് മാറ്റിയിട്ടിരിക്കുകയാണെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. 17517 ട്രക്ക് ലോഡ് മണല്‍ ചക്കുപാലം പാര്‍ക്കിങ് ഗ്രൗണ്ടിലേക്കാണ് മാറ്റിയിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ മഴയത്ത് കക്കി ഡാമില്‍നിന്ന് വന്ന ഒഴുക്കുവെള്ളത്തില്‍ വീണ്ടും ഈ പ്രദേശത്ത് മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ടാകാമെന്ന് കലക്ടര്‍ അറിയിച്ചു. എമര്‍ജന്‍സി ഇവാക്വേഷന് ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പത്തനംതിട്ട ജില്ലാ കലക്ടറും ഡിസ്ട്രിക്ട് ഡിസാസ്റ്റര്‍ മാനേജ്മെൻറ് അതോറിറ്റിയും യോഗത്തില്‍ ആവശ്യപ്പെട്ടു. തീർഥാടനം കോവിഡ് പ്രോട്ടോകോൾ പാലിച്ച് രോഗവ്യാപനം ഉണ്ടാകാത്തരീതിയില്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് സന്നദ്ധമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എന്‍. വാസു പറഞ്ഞു. കടകള്‍ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറയുകയാണെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് പോലുള്ള സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനം തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.