അയ്യപ്പഭക്തസംഗമം സവർണകൂട്ടായ്മയായി, പെങ്കടുക്കാതിരുന്നത് മഹാഭാഗ്യം -വെള്ളാപ്പള്ളി
text_fieldsകോട്ടയം: അയ്യപ്പഭക്തസംഗമം സവർണ കൂട്ടായ്മയായി മാറിയെന്നും ക്ഷണിച്ചിട്ടും പെങ്കടുക്കാതിരുന്നത് മഹാഭാഗ്യമ ായെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഏറ്റുമാനൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക ്കുകയായിരുന്നു അദ്ദേഹം.ആത്മീയതയുടെ മറവില്‍ ചിലർ രാഷ്ട്രീയം കളിക്കുകയാണ്. സവർണ വിഭാഗങ്ങളുടെ ഐക്യമാണ് തിരുവ നന്തപുരത്തെ അയ്യപ്പഭക്തസംഗമത്തിലുണ്ടായത്. പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യമൊന്നും അവിടെയുണ്ടായില്ല. പ ങ്കെടുത്തിരുന്നെങ്കിൽ അത് തെൻറ നിലപാടിനു വിരുദ്ധമാകുമായിരുന്നുവെന്നും കെണിയിൽ വീണുപോകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ തെറ്റായ വിവരം കോടതിയില്‍ കൊടുത്തത് വലിയ വീഴ്ചയായി. അത് ചീത്തപ്പേരുണ്ടാക്കി. കൃത്യമായി പരിശോധിച്ചാകണം ഇത്തരം പട്ടിക തയാറാക്കേണ്ടത്. ശബരിമല വിഷയത്തിൽ മുതലെടുപ്പിനു പലരും ശ്രമിച്ചു. എന്നാല്‍, നേട്ടമുണ്ടാക്കാനായത് ബി.ജെ.പിക്കാണ്. ഇത് ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്ന് പറയാനാകില്ല. വനിതാ മതിൽ വിജയിച്ചെങ്കിലും തൊട്ടടുത്ത ദിവസം യുവതികളെ കയറ്റിയതോടെ മതിൽ പൊളിഞ്ഞു.
ശബരിമല വിഷയത്തിൽ ഉപദേശികൾ നൽകുന്ന ഉപദേശങ്ങൾ നന്നായി പരിശോധിച്ചശേഷം വേണം സർക്കാർ നടപ്പാക്കാൻ. ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഒരുകുറ്റവും ചെയ്തിട്ടില്ല. ആര് ഭരണത്തിലിരുന്നാലും കോടതിവിധി നടപ്പാക്കാനേ കഴിയൂ. അതേ ചെയ്തിട്ടുള്ളൂ. എന്നാൽ, അത് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താൻ സർക്കാറിനു സാധിച്ചില്ല. മറുഭാഗത്തിന് അവസരം വളരെയേറെ മുതലെടുക്കാനും സാധിച്ചു.
രാഷ്ട്രീയമായി ശബരിമല വിഷയത്തെ ഉപയോഗപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചിട്ടുണ്ട്. ഭക്തിയല്ല, രാഷ്ട്രീയം തന്നെയാണ് തങ്ങൾക്കുള്ളതെന്ന് ബി.ജെ.പി അധ്യക്ഷൻ ശ്രീധരൻപിള്ളയും പറഞ്ഞിട്ടുണ്ട്. ശബരിമല വിഷയത്തിൽ ഹിന്ദുത്വ അജണ്ട മുന്നോട്ടുവെച്ച് നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്കായി. വരുന്ന പാർലമെൻറ് തെരഞ്ഞെടുപ്പുവരെ അവർ ഇതുമായി മുന്നോട്ടുപോകും. എന്നാൽ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇപ്പോൾ ഒപ്പമുള്ള ആരൊക്കെ ഉണ്ടാകുമെന്ന് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.