ഈഴവനും പട്ടിക ജാതിക്കാരനും ഹിന്ദുക്കളല്ല, ജന്തുക്കളാണെന്ന് വെള്ളാപ്പളളി
text_fieldsകൊല്ലം: ഹിന്ദുക്കളുടെ ഐക്യം പറയുന്നവർ ഈഴവനെയും പട്ടികജാതിക്കാരനെയും ഹിന്ദുക്കളായി കണക്കാക്കിയിട്ടുണ്ടോ എ ന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ. ഈഴവനും പട്ടിക ജാതിക്കാരനും ക്ഷേത്രങ്ങളിൽ അർഹിക്കുന്ന പരി ഗണനയും അവകാശവും തരുന്നുണ്ടോ. തങ്ങളെ ഹിന്ദുക്കളായല്ല, ജന്തുക്കളായാണ് കാണുന്നതെന്നും വെള്ളാപ്പളളി ചൂണ്ടിക്കാ ട്ടി.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 94 ശതമാനവും സവർണരാണ്. നാലു ശതമാനം മാത്രമാണ് പിന്നാക്കക്കാരും പട്ടിക ജാതി യും പട്ടിക വർഗവും ഉള്ളത്. ഇവിടെ അയ്യപ്പജ്യോതിയും നാമജപവും അയ്യപ്പ സംഗമവും മാത്രം ചർച്ച ചെയ്ത് പോയാൽ മതിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
ശബരിമല സമരത്തിന് പിന്നിൽ സവർണ ലോബിയാണ്. ഒരു രാജാവും ഒരു ചങ്ങനാശേരിയും ഒരു തന്ത്രിയുമാണ് സമരത്തിന് പിന്നിൽ. തമ്പ്രാക്കന്മാരെന്ന കരുതുന്ന ചിലരാണ് തീരുമാനങ്ങൾ എടുക്കുന്നത്. കുറച്ചു പേർ തമ്പ്രാന്മാരും കുറച്ചു പേർ അടിയാന്മാരും എന്ന ചിന്തയിൽ പ്രവർത്തിച്ചാൽ അതിനോട് സഹകരിക്കാനും സഹായിക്കാനും ബുദ്ധിമുട്ടുണ്ട്.
അയ്യപ്പ സംഗമത്തിൽ ഒരു സെൻകുമാറിനെ കാണിച്ച് ഈഴവ പ്രാതിനിധ്യവും ഒരു ബാബുവിനെ കാണിച്ച് പട്ടികജാതി പ്രാതിനിധ്യവും ഉണ്ടെന്ന കൗശലം പ്രയോഗിച്ചിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
അയ്യപ്പ ഭക്ത സംഗമത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ട്. മാതാ അമൃതാനന്ദമയി എത്തുന്നിടത്ത് ആളുകൾ കൂടും. പുത്തരിക്കണ്ടം മൈതാനിയിൽ അതാണുണ്ടായത്. ശബരിമല വിഷയത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും നിലപാടില്ല. സ്ത്രീകൾ മല കയറിയതിന് പിന്നിൽ സംസ്ഥാന സർക്കാരല്ല. സർക്കാർ
സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തത്. പൊതുജനം കഴുതയാണെന്ന് കരുതരുതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ജനങ്ങളുടെ മറവിയെ ഹൈജാക്ക് ചെയ്യുകയായിരുന്നു ചിലർ. ശബരിമല വിഷയത്തിൽ താൻ ഒഴിച്ച് മറ്റാർക്കും ഒരു നിലപാടും ഇല്ല. കോൺഗ്രസും ബി.ജെ.പിയും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത ശേഷം പിന്നീട് നിലപാട് മാറ്റി. വനിതാ മതിൽ പാളിയെന്ന് നിലപാട് ഉള്ളത് കൊണ്ടാണ് തുറന്ന് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ സർവനാശം സംഭവിക്കും. യു.ഡി.എഫിന്‍റെ വോട്ട് ബി.ജെ.പിക്ക് പോകും. സി.പി.എമ്മിന് ഒരു ചുക്കും സംഭവിക്കില്ല. കേന്ദ്രത്തിൽ ബി.ജെ.പി കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തും. ചാക്കിടാൻ മോദി മിടുക്കനാെണന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.