വിധിക്ക് വഴിയൊരുക്കിയതിൽ ജി. സുധാകരെൻറ സത്യവാങ്മൂലവും
text_fieldsതിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച െഎതിഹാസിക വിധിക്ക് വഴിെവച്ചതിന് പിന്നിൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന ജി. സുധാകരൻ നേരിട്ട് തയാറാക്കി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലവും.
യുവതികളായ ഒരുകൂട്ടം അഭിഭാഷകരുടെ ഹരജിയിലാണ് സുപ്രീംകോടതി അന്ന് കേരള സർക്കാറിെൻറ അഭിപ്രായം തേടിയത്. അതിന് പ്രതികരണമായാണ് ജി. സുധാകരൻ സത്യവാങ്മൂലം തയാറാക്കി സർക്കാറിന് വേണ്ടി സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്.
തിരുവിതാംകൂർ രാജകുടുംബത്തിലെ ചില വനിത അംഗങ്ങൾ അമ്പത് വയസ്സിന് മുമ്പ് ശബരിമലയിൽ കയറിയിട്ടുണ്ടെന്ന ചരിത്രപരമായ തെളിവുകൂടി സുധാകരൻ സത്യവാങ്മൂലത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.
പ്രശസ്ത ഭാഷ പണ്ഡിതനും സാഹിത്യകാരനുമായിരുന്ന പ്രഫ. അമ്പലപ്പുഴ രാമവർമയാണ് ഈ തെളിവ് സുധാകരന് കൈമാറിയിരുന്നത്. ശൂന്യാകാശത്തുപോലും പുരുഷന് പിന്നാലെ സ്ത്രീയും പോയി എന്ന കാര്യം സത്യവാങ്മൂലത്തിൽ സുധാകരൻ രേഖപ്പെടുത്തിയിരുന്നു.
ഭാരതീയ പുരാണങ്ങളിലെല്ലാം സ്ത്രീക്ക് വലിയ ബഹുമാനമാണ് കൽപിക്കുന്നതെന്നും ഉദാഹരണസഹിതം വിശദീകരിച്ചിരുന്നു. ഫ്യൂഡൽ തമ്പ്രാക്കന്മാരാണ് സ്ത്രീകളെ വിലക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.