ശബരിമല വിഷയം: നവോത്ഥാന സംരക്ഷണ സമിതിയിൽ വിള്ളൽ
text_fieldsതിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിലെ സർക്കാറിെൻറയും സി.പി.എമ്മിെൻറയും നിലപാടിനെച്ചൊല്ലി നവോ ത്ഥാന സംരക്ഷണ സമിതിയിൽ വിള്ളൽ. യുവതീപ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും പക്ഷെ ഇപ്പോഴത്ത െ വിധിയിൽ അവ്യക്തതയുണ്ടെന്നും അതുവരെ യുവതീപ്രവേശനം വേണ്ടെന്നുമുള്ള നിലപാടിലാണ് സര്‍ക്കാറും സി.പി.എമ്മും.
ഇത് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനെതിരാണെന്ന ആക്ഷേപവുമായി നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തെത്തി. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് യുവതീപ്രവേശന വിഷയത്തിൽ സര്‍ക്കാറിനെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ നവോത്ഥാന സംരക്ഷണ സമിതിയിൽ യുവതീപ്രവേശനം സംബന്ധിച്ച തർക്കം രൂക്ഷമാകുന്ന സാഹചര്യമാണ്. അതേസമയം, യുവതീപ്രവേശനത്തോട് വ്യക്തിപരമായി വിയോജിപ്പാണുള്ളതെന്ന വെളിപ്പെടുത്തലുമായി സമിതിയിലെ മറ്റ് ചില നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
കോടതി ഉത്തരവുമായി വരുന്ന യുവതികൾക്കേ സംരക്ഷണം നൽകൂവെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്ന് പുന്നല ശ്രീകുമാര്‍ ആരോപിക്കുന്നു. യുവതീപ്രവേശനത്തിൽ സര്‍ക്കാറിെൻറ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണ്. 2007ൽ വി.എസ്. അച്യുതാനന്ദൻ സര്‍ക്കാറും തുടർന്ന് പിണറായി സര്‍ക്കാറും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണുള്ളത്. നവോത്ഥാന മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ നിലപാട് മാറ്റം. നിലവിൽ സാധുവായ ഒരു ഉത്തരവ് ഉണ്ടെന്നിരിക്കെ മറിച്ചൊരു തീരുമാനം എടുക്കുന്നത് മറ്റ് ചില വിഭാഗങ്ങളെ കൂടെ നിര്‍ത്താനാണ്. പരിഷ്കരണ ആശയങ്ങളെ പുറകോട്ട് അടിക്കാനെ ഇത്തരം തീരുമാനങ്ങൾ ഉപകരിക്കൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, പുന്നല ശ്രീകുമാറിെൻറ പ്രസ്താവനയോട് ഭരണപക്ഷവൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. ശബരിമലയിൽ തൽക്കാലം യുവതീപ്രവേശനമുണ്ടാകില്ലെന്ന പ്രസ്താവനയാണ് ദേവസ്വംമന്ത്രി ഉൾപ്പെടെയുള്ളവരിൽനിന്ന് ഇതിനകം ഉണ്ടായിട്ടുള്ളത്. സുപ്രീംകോടതിയുടെ 2018ലെ വിധിയുടെ പശ്ചാത്തലത്തിൽ വിശ്വാസികളുടെ പേരിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ മുൻകൈയെടുത്ത് നവോത്ഥാന സംരക്ഷണ സമിതിക്ക് രൂപം നൽകിയതും വനിതാമതിൽ ഉൾപ്പെടെ സംഘടിപ്പിച്ചതും. ഇൗ സമിതിയിലാണ് സുപ്രീംകോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തിൽ വിള്ളലുണ്ടായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.