ശബരിമല വിധി അത്ഭുതകരം
text_fieldsശബരിമല കേസിലെ റിവ്യൂ ഹരജികൾ വിശാലബെഞ്ചിെൻറ പരിഗണനക്ക് വിട്ട സുപ്രീംകോടതി വിധി നിരാശജനകമാണ്. ഒരു കൂട്ടം റിവ്യൂ ഹരജികളിൽ ഇത്തരമൊരു വിധിയുണ്ടായതു തന്നെ അ ത്ഭുതകരമാണ്. ആദ്യ വിധിയിൽ പ്രകടമായ പാളിച്ചകളോ തെറ്റോ ഉണ്ടെങ്കിൽ മാത്രം ഉപയോഗി ക്കേണ്ടുന്ന ഒന്നാണ് റിവ്യൂ അധികാരം.
അല്ലാതെ ആദ്യ വിധി മാറ്റി മറ്റൊരു വിധി ഉണ്ടാകണമെന്ന രീതിയിലുള്ള വാദം അപ്പീലുകളിലെന്നപോലെ റിവ്യൂ ഹരജികളിൽ ഉന്നയിക്കാവുന്നതല്ല. ഉന്നയിച്ചാൽ തന്നെ കോടതികൾ അത്തരം വാദഗതികൾ അംഗീകരിക്കാറില്ല. എന്നാൽ, ശബരിമല കേസിൽ ഇത്തരം പരമ്പരാഗതമായ നിയമ സങ്കൽപങ്ങൾ അവഗണിക്കപ്പെട്ടിരിക്കുന്നു. മുമ്പ് സ്ത്രീ പ്രവേശനത്തിന് അനുകൂലമായി വിധിയെഴുതിയ ഒരു ന്യായാധിപനും വിഷയം വിശാല ബെഞ്ചിന് വിടണമെന്ന അഭിപ്രായത്തിനൊപ്പമാണ് ഇത്തവണ നിന്നത്.
ഇതെല്ലാം കൃത്യമായ നിയമ തത്ത്വങ്ങളിൽനിന്നുള്ള വ്യതിചലനമാണ്. ആദ്യ വിധി സ്റ്റേ ചെയ്യാതിരുന്നതും രണ്ടു ജഡ്ജിമാർ പഴയ വിധിയിൽ ഉറച്ചുനിന്നതും മാത്രമാണ് ആശ്വാസകരം. ഭരണഘടനാ ബെഞ്ചിെൻറ വിധികൾക്കുപോലും സ്ഥിരതയുണ്ടാവണമെന്നില്ല എന്ന സന്ദേശം ഒട്ടും സുഖകരമായ ഒന്നല്ല. എന്നാൽ, നിർഭാഗ്യവശാൽ അത്തരമൊരു സന്ദേശമാണ് സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്. വിധി നിരാശജനകമാകുന്നതും അതുകൊണ്ടുതന്നെ.
വിധി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ ആദ്യ വിധിക്ക് അനുസൃതമായി എല്ലാ സ്ത്രീകൾക്കും നിയമപരമായി ശബരിമലയിൽ പ്രവേശിക്കാവുന്നതാണ്. വിശാലബെഞ്ചിെൻറ പരിഗണനക്ക് വിഷയം വിട്ട സാഹചര്യത്തിൽ പുതിയ വിധിക്ക് കാത്തു നിൽക്കുകയെന്നതു തന്നെയാണ് കരണീയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.