സുപ്രീംകോടതി തീരുമാനം നിലപാടിന്റെ ജയമെന്നു സമരം നയിച്ചവരും സർക്കാറും
text_fieldsപത്തനംതിട്ട: സുപ്രീംകോടതി തീരുമാനം നിലപാടിെൻറ ജയമെന്നു സമരം നയിച്ചവരും സർക്ക ാറും അവകാശപ്പെടുേമ്പാഴും യഥാർഥത്തിൽ എല്ലാവരും വെട്ടിലാണ്. പഴയ വിധി നിലനിൽക്കു ന്നതാണു പ്രശ്നം. കഴിഞ്ഞ തീർഥാടന കാലത്തേതിനു സമാന കലാപ അന്തരീക്ഷം ഉണ്ടാകുമോ എന്ന ആശങ്കയിലാണു ഭക്തർ. സമരക്കാരുടെയും സർക്കാറിെൻറയും പിടിവാശിയാണ് ശബരിമലയെ കലാപഭൂമിയാക്കിയതെന്ന് സമീപകാലത്തെ ശാന്തസ്ഥിതി വ്യക്തമാക്കുന്നു.
സംഘ്പരിവാർ സംഘടനകൾ, എൻ.എസ്.എസ്, പന്തളം കൊട്ടാരം, തന്ത്രി കുടുംബം എന്നിവരെല്ലാം സമരത്തിെൻറ വിജയമാണ് സുപ്രീംകോടതി തീരുമാനമെന്ന് വിശേഷിപ്പിക്കുന്നു. എന്നാൽ വിധി സ്റ്റേ ചെയ്യാത്തതിനാൽ നട തുറക്കുേമ്പാൾ സമരക്കാരെ സജ്ജരാക്കി നിർത്തണമെന്നത് സംഘ്പരിവാർ സംഘടനകളെ കുഴക്കുന്നു. മണ്ഡലകാലം 17ന് തുടങ്ങും. തുടർന്ന് 65 ദിവസം നട തുറക്കും. ഇതിനിടെ യുവതികളെത്തി തൊഴുതുമടങ്ങിയാൽ വിധി നടപ്പായി എന്ന് വ്യാഖ്യാനിക്കപ്പെടും. അതോടെ പുനഃപരിശോധനയുടെ പ്രസക്തി നഷ്ടമാകും. ഇതാണ് സമരക്കാരെ കുഴക്കുന്നത്.
യുവതികളെത്തുമെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്. എത്തിയാൽ സംരക്ഷണം കൊടുക്കേണ്ടത് സർക്കാറിെൻറയും പൊലീസിെൻറയും ബാധ്യതയാണ്. സംരക്ഷണം നൽകുന്നത് ജനരോഷത്തിന് ഇടയാക്കുമെന്നതു സർക്കാറിനെയും കുഴക്കും. സുപ്രീംകോടതി വിധിയോടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ തുലാമാസ പൂജസമയത്ത് തുടങ്ങിയ സംഘർഷാവസ്ഥ അയഞ്ഞത് ഏപ്രിലിൽ വിഷുപൂജക്ക് നട തുറന്നതോടെയാണ്. ലോക്സഭ തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയതോടെ സമരക്കാരും സർക്കാറും പടിവാശി ഉപേക്ഷിച്ചതായിരുന്നു കാരണം.
മണ്ഡലകാലത്ത് യുവതികൾക്ക് സംരക്ഷണത്തിന് തയാറായ പൊലീസ് മലക്കം മറിഞ്ഞു. നിലക്കൽ മുതൽ കർശന വാഹന പരിശോധന നടത്തി യുവതികളുെണ്ടങ്കിൽ പ്രവേശനം നിഷേധിച്ച് അപ്പോൾ തന്നെ പിടിച്ചിറക്കി കൊണ്ടുപോകുന്നതായി പൊലീസിെൻറ പണി. അതോടെ സ്ഥിതി ശാന്തമായി. അതേ നിലപാട് പൊലീസ് തുടർന്നാൽ നവോത്ഥാനം പറഞ്ഞ സർക്കാർ കോടതി വിധിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന വിമർശനം നേരിടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.