ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി; പ്രതിദിനം 70,000 പേർക്ക് അവസരം
text_fieldsശബരിമല: ശബരിമലയിൽ മകരളവിളക്ക് തീർഥാടനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി. 70,000 പേർക്കായിരിക്കും പ്രതിദിനം വെർച്വൽ ക്യൂ വഴി ബുക്കിങ് നടത്താൻ സാധിക്കുക. 80,000 പേർക്കായിരിക്കും പ്രതിദിനം ആകെ ദർശനത്തിന് അവസരമുണ്ടാവുക. ബാക്കിയുള്ള 10,000 പേർക്ക് ദർശനം എങ്ങനെ വേണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പറഞ്ഞു.
എന്നാൽ, ഇവർക്ക് സ്പോട്ട് ബുക്കിങ് അനുവദിക്കുമോയെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമലയിൽ എത്തുന്ന എല്ലാവർക്കും ദർശനം സാധ്യമാക്കുമെന്നും
മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് ശബരിമലയിലെത്തുന്ന തീർഥാടകർക്ക് സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. നിയമസഭയിൽ വി.ജോയിയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സ്പോട്ട് ബുക്കിങ് എന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചില്ലെങ്കിലും ഓൺലൈൻ റജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തീർഥാടകർക്ക് സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്താൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തും. 12 എമർജൻസി മെഡിക്കൽ സെന്ററുകൾ ആരംഭിക്കും. കരിമല റൂട്ടിൽ വനം വകുപ്പുമായി സഹകരിച്ച് മെഡിക്കൽ സെന്ററുകൾ ആരംഭിക്കും. കാർഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.