Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല വെർച്വൽ ക്യൂ:...

ശബരിമല വെർച്വൽ ക്യൂ: ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി

text_fields
bookmark_border
high court
cancel

കൊച്ചി: ശബരിമലയിലെ വെർച്വൽ ക്യൂവുമായി ബന്ധപ്പെട്ട് ഹൈകോടതി ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത ഹരജി രണ്ടാഴ്ച കഴിഞ്ഞ്​ പരിഗണിക്കാൻ മാറ്റി. ഇത് ​തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഏൽപിക്കണോയെന്ന കാര്യം വിലയിരുത്താനാണ് ഹരജി. സ

ർക്കാറിനുവേണ്ടി ഹാജരായ സ്പെഷൽ അറ്റോണി എൻ. മനോജ് കുമാർ വിശദീകരണത്തിന് രണ്ടാഴ്‌ച സമയം തേടി. ശബരിമല സ്പെഷൽ കമീഷണറും റിപ്പോർട്ട് നൽകിയിരുന്നില്ല. തുടർന്നാണ് ജസ്​റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്​റ്റിസ് കെ. ബാബു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹരജി മാറ്റിയത്.

നിലവിൽ കേരള പൊലീസാണ് വെർച്വൽ ക്യൂ സംവിധാനം കൈകാര്യം ചെയ്യുന്നത്. ശബരിമലയിലെ തിരക്കുനിയന്ത്രണവും സുരക്ഷക്രമീകരണങ്ങളും പൊലീസി​െൻറ ഉത്തരവാദിത്തമായി നിലനിർത്തി വെർച്വൽ ക്യൂവി​െൻറ നിയന്ത്രണം ബോർഡിന്​ കൈമാറുന്ന കാര്യമാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ഇതിന്​ ശബരിമല സ്പെഷൽ കമീഷണറോടും​ റിപ്പോർട്ട് തേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsVirtual Queuehigh court
News Summary - Sabarimala Virtual Queue: The petition was adjourned for two weeks
Next Story