നിലയ്ക്കൽ വരെ ബസ് വരാൻ സാധിക്കൂ -ദേവസ്വം ബോർഡ്
text_fieldsകൊച്ചി: നിലയ്ക്കൽ വരെ മാത്രമേ ബസ് വരാൻ സാധിക്കൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പയിലേക്ക് ഇതര സംസ്ഥാനങ് ങളിൽ നിന്നുള്ള സ്വകാര്യ ബസുകൾക്ക് കൂടി അനുമതി നൽകണമെന്ന ഹരജി ഹൈകോടതി പരിഗണിക്കവെയാണ് ദേവസ്വം ബോർഡ് നിലപാട് അറിയിച്ചത്.
പമ്പയിൽ ഇപ്പോഴുള്ള പാർക്കിങ് സ്ഥലം ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നതേ പ്രായോഗികമായുള്ളൂ. ടോയ് ലറ്റ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
പമ്പയിൽ കൂടുതൽ സ്വകാര്യ വാഹനങ്ങൾ വന്നാൽ നിലവിലെ അവസ്ഥയിൽ ബുദ്ധിമുട്ടാക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിക്ക് പമ്പ വരെ പോകാമെങ്കിൽ, മറ്റു സംസ്ഥാനങ്ങളിലെ ബസുകൾക്കും പമ്പ വരെ പോകാമെന്ന് ഹരജിക്കാർ വാദിച്ചു.
ശബരിമല: ഒാൺലൈൻ ബുക്കിങ് സംവിധാനം
ഒരുക്കിയതായി കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ
കൊച്ചി: മണ്ഡലകാലത്തെ ശബരിമല തീർഥാടനം സുഗമമാക്കാൻ ഒാൺലൈൻ ബസ് ബുക്കിങ് സംവിധാനം ഉൾപ്പെടെ സൗകര്യം ഒരുക്കിയതായി കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ.
നിലക്കലിൽനിന്ന് പമ്പയിലേക്കും തിരിച്ചും തീർഥാടകരുടെ സൗകര്യാർഥം ബുക്ക് ചെയ്ത് യാത്രചെയ്യാവുന്ന സംവിധാനം ആദ്യമായി നടപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി എറണാകുളം ഡെപ്യൂട്ടി േലാ ഒാഫിസർ പി.എൻ. ഹേന കോടതിയിൽ റിപ്പോർട്ട് നൽകി. തീർഥാടകരെ പമ്പ സ്റ്റാൻഡിൽ മാത്രമല്ല, മുന്നോട്ടുകൊണ്ടുപോയി ത്രിവേണിയിൽ ഇറക്കാനുള്ള തീരുമാനവും കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടുമിനിറ്റ് കൂടുേമ്പാൾ എ.സി ബസും ഒരുമിനിറ്റ് കൂടുേമ്പാൾ നോൺ എ.സി ബസും സർവിസ് നടത്തുന്നവിധമാണ് ഷെഡ്യൂൾ. നിലക്കലിൽനിന്ന് പമ്പയിലേക്കും തിരിച്ചും 200 നോൺ എ.സി ബസ് ഒാടുന്നുണ്ട്. നിലക്കൽ, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന് 250 സൂപ്പർ ക്ലാസ് ബസും സർവിസ് നടത്തും. മകരവിളക്കിനോടടുത്ത ദിവസങ്ങളിൽ നിലക്കൽ, പത്തനംതിട്ട ഡിപ്പോകളിൽനിന്ന് 1000 ബസ് ഒാടിക്കും. ആവശ്യമെങ്കിൽ അധിക ബസുകൾ സർവിസിനിറക്കും. ചെങ്ങന്നൂർ, പത്തനംതിട്ട, പമ്പ എന്നിവിടങ്ങളിൽ മുഴുവൻ സമയവും സജ്ജമായ കൺട്രോൾ റൂം പ്രവർത്തിക്കും.
നിലക്കലിലെയും പമ്പയിലെയും തിരക്ക് ഒഴിവാക്കാൻ യാത്രക്കാർക്ക് ബാർകോഡ് സഹിതമുള്ള ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനമാണു നടപ്പാക്കുക. കണ്ടക്ടർമാരില്ലാത്ത ബസിലേക്ക് ബാർകോഡ് പരിശോധിച്ച് ഉറപ്പാക്കി ആളെ കയറ്റും. നിലക്കലിൽ 15ഉം പമ്പയിൽ പത്തും ടിക്കറ്റ് കൗണ്ടർ തുറക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാൻ സൗകര്യമുണ്ടാകും. നിലക്കലിൽ പത്തും പമ്പയിൽ അഞ്ചും സെൽഫ് ടിക്കറ്റ് കിയോസ്ക് സ്ഥാപിക്കും. പമ്പയിലും നിലക്കലിലും ആദ്യമായി ക്ലോക്ക് റൂം സംവിധാനവും ഒരുക്കി.പമ്പയിലും നിലക്കലിലുമുള്ള സ്ഥിരം വാഹന വർക്ഷോപ്പുകൾക്ക് പുറമെ സഞ്ചരിക്കുന്ന വർക്ഷോപ്പുകളും പ്രവർത്തിക്കും. 800 ജീവനക്കാർ മുഴുവൻസമയ സേവനത്തിന് സജ്ജരായി ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.