ശബരിമലയിൽ പൊലീസ് കാഴ്ചക്കാരാവരുത് -വി.എസ്
text_fieldsതിരുവനന്തപുരം: ശബരിമലയിൽ പൊലീസ് കാഴ്ചക്കാരാവരുതെന്ന് ഭരണ പരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദ ൻ. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ പൊലീസ് ഇടപെടണം. മല കയറാെനത്തിയ യുവതികളുടെ വീട്ടിൽ അതിക്രമം കാണിക് കുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും വി.എസ് അഭിപ്രായപ്പെട്ടു.
ശബരിമല ദർശനത്തിനെത്തിയ യുവതികൾെക്കല്ലാം ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങേണ്ടി വന്നിരുന്നു. മനിതി സംഘത്തിന് പിന്നാലെ ശബരിമല കയറിയ കോഴിക്കോട് സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുർഗ്ഗ എന്നീ യുവതികളും പ്രതിഷേധത്തെ തുടർന്ന് മടങ്ങിയിരുന്നു.
ശബരിമല ദർശനത്തിന് എത്തിയ തന്നെയും കനക ദുർഗയേയും പൊലീസ് നിർബന്ധിച്ച് തിരിച്ച് ഇറക്കുകയായിരുന്നെന്നും പൊലീസും പ്രതിഷേധക്കാരും ഒത്തുകളിക്കുകയാണെന്നും ബിന്ദു ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.