ശബരിമലയിൽ നാളെ നട തുറക്കും
text_fieldsശബരിമല: ശരണമന്ത്രങ്ങൾ മുഴങ്ങുന്ന ഒരു തീർഥാടനകാലത്തെക്കൂടി വരവേൽക്കാൻ ശബരിമല ഒരുങ്ങി. മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്തിന് തുടക്കംകുറിച്ച് ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. സ്ഥാനമൊഴിയുന്ന മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിയാണ് നട തുറക്കുക. നട തുറന്നശേഷം പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണച്ചടങ്ങ് നടക്കും. ശബരിമലയിൽ പി.എൻ. മഹേഷും മാളികപ്പുറത്ത് പി.ജി. മുരളിയുമാണ് പുതിയ മേൽശാന്തിമാർ. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കലശം പൂജിച്ച് മേൽശാന്തിമാരെ അഭിഷേകം ചെയ്തശേഷം ശ്രീകോവിലിലേക്ക് കൊണ്ടുപോയി മൂലമന്ത്രവും പൂജാക്രമങ്ങളും പറഞ്ഞുകൊടുക്കും. ഇതല്ലാതെ പതിവ് പൂജകൾ നാളെ ഉണ്ടാകില്ല. 17ന് വെള്ളിയാഴ്ച വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ നട തുറക്കുന്നതോടെ തീർഥാടനകാലത്തിന് തുടക്കമാകും.
പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ ഇന്ന് പമ്പയില്‍ യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.