Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ പ്രചരണത്തിൽ ശബരിമല വിഷയവും ഉയർത്തും -കുമ്മനം

text_fields
bookmark_border
kummanam
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്​ പ്രചരണത്തിൽ ശബരിമല വിഷയമാക്കുമെന്ന്​ ബി.ജെ.പി മുൻ സംസ്​ഥാന അധ്യക്ഷൻ കുമ്മനം ര ാജശേഖരൻ. മതസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവുമാണ് ഇതുവഴി ഉന്നയിക്കപ്പെടുന്നത്​​. ശബരിമല ഒരു നിമിത്തം മാത ്രമാണ്​. ഇന്ന്​ ശബരിമലയിലാണെങ്കിൽ നാളെ മലയാറ്റൂർ പള്ളിയിലോ ബീമാ പള്ളിയിലോ ഇതുപോലെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാ സ്വാതന്ത്ര്യത്തി​​​െൻറയും ആചാരത്തി​​​െൻറയും വിശ്വാസത്തി​​​െൻറയും പ്രശ്​നമാണിത്​. അവ സംരക്ഷിക്കപ്പെടണമെന്ന ജനങ്ങളുടെ വികാരം തെരഞ്ഞെടുപ്പ്​ പ്രചരണത്തിൽ ഉയർത്തി പിടിക്കുമെന്നും വിഷയം ഉന്നയിക്കാതിരിക്കുന്നത്​ ഒളിച്ചോട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയം തെര​െഞ്ഞടുപ്പിൽ ഉന്നയിക്കാൻ പാടില്ലെന്ന വാദഗതി അടിസ്​ഥാന രഹിതമാണ്​. അത്​ തെരഞ്ഞെടുപ്പ്​ ചട്ടങ്ങളുടെ തന്നെ ലംഘനമാണ്​. ജനാധിപത്യം നിലനിൽക്കുന്ന ഇൗ രാജ്യത്ത്​ അഭി​പ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ്​ ഒാഫീസർക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകുമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignkummanamkerala newsmalayalam newsloksabha election 2019Sabarimala NewsBJPBJP
News Summary - sabarimala will raise as election campaign said Kummanam -kerala news
Next Story