യുവതികൾ വന്നാൽ ഉചിതമായ നടപടിയെടുക്കും -ഡി.ജി.പി
text_fieldsകൊച്ചി: ശബരിമല യുവതീപ്രവേശന വിധിയെ കുറിച്ച് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുമെന്നും യുവതികൾ വരികയാണെ ങ്കിൽ ഉചിതമായ നടപടി അപ്പോൾ സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹറ. പമ്പയിൽ ഇത്തവണ പൊലീസ് ചെക്ക് പോസ്റ്റ് ഉണ ്ടാവില്ലെന്നും ഡി.ജി.പി പറഞ്ഞു.
ഭക്തർക്ക് സമാധാനപരമായ ദർശനമൊരുക്കുകയാണ് ലക്ഷ്യം. അതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ശബരിമല വിധിയിൽ വ്യത്യസ്ത വാദമുഖങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അഡ്വക്കേറ്റ് ജനറലിനോട് ഉപദേശം തേടുന്നതെന്നും ഡി.ജി.പി കൊച്ചിയിൽ പറഞ്ഞു.
മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കുകയാണ്. വൈകീട്ട് അഞ്ചിനാണ് നടതുറക്കൽ. ദർശനത്തിനെത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.