നാലാം ദിവസവും ശബരിമല അശാന്തം; നാലു യുവതികൾ എത്തിയെങ്കിലും പ്രതിഷേധക്കാർ തടഞ്ഞു
text_fieldsശബരിമല: നടതുറന്ന് നാലാംദിവസവും ശബരിമല അശാന്തം. ഇരുമുടിക്കെട്ടുമായി കുടുംബാംഗങ്ങളോടൊപ്പം നടപ്പന്തൽ വരെ എത്തിയ യുവതിക്കും പ്രതിഷേധംമൂലം പതിനെട്ടാംപടി കയറാനായില്ല. ഇവരടക്കം ഞായറാഴ്ച നാലു യുവതികൾ എത്തിയെങ്കിലും രണ്ടുപേർക്ക് മരക്കൂട്ടം വരെയെ എത്താനായുള്ളു. ഒരാളെ പമ്പയിൽ തെന്ന തടഞ്ഞു. കുടുംബത്തോടൊപ്പം നടപ്പന്തൽവരെ എത്തിയ ആന്ധ്രാപ്രദേശ് സ്വദേശിനി ആർ. ബാലമ്മ (47) പ്രതിഷേധക്കാരുടെ ബഹളം കണ്ട് ഭയന്ന് മോഹാലസ്യെപ്പട്ട് വീണു. ഇവരെ ഡോളിയിൽ ചുമട്ടുകാർ ചുമന്നാണ് നടപ്പന്തലിൽ എത്തിച്ചത്. ഇവരുടെ ഭർത്താവടക്കം മറ്റുള്ളവർ നടന്നുവരികയായതിനാൽ അവർക്ക് ഇൗ സമയം നടപ്പന്തലിൽ എത്താനായിരുന്നില്ല.
ഞായറാഴ്ച ഉച്ചക്ക് 11.30ഒാടെ നടപ്പന്തലിൽ ഇവർ ഡോളിയിൽ വന്നിറങ്ങുന്നതുകണ്ട ഒരു തീർഥാടകൻ ശരണംവിളിച്ചു. ഇതോടെ സന്നിധാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ഭക്തർ നടപ്പന്തലിലേക്ക് ശരണംവിളിയുമായി ഓടിയടുത്തു. മിനിറ്റുകൾക്കകം വലിയ നടപ്പന്തൽ അഞ്ഞൂറോളം തീർഥാടകരെക്കൊണ്ട് നിറഞ്ഞു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട ബാലമ്മക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം പൊലീസ് ഇവരുടെ പക്കലുള്ള രേഖകൾ പരിശോധിച്ചതിൽനിന്ന് 1971 ആണ് ആധാർ കാർഡിൽ രേഖപ്പെടുത്തിയിരുന്ന ജനനവർഷം എന്ന് ബോധ്യമായി. ഇതോടെ പ്രതിഷേധത്തിന് ശക്തിവർധിച്ചു.
ബാലമ്മക്കു പിന്നാലെ നടന്ന് മലകയറിയ പുഷ്പലതയെ (46) മരക്കൂട്ടത്തുെവച്ച് തടഞ്ഞു. തിരിച്ച് പമ്പയിലെത്തിയ പുഷ്പലതയെ പ്രതിഷേധക്കാരുടെ വലയത്തിൽനിന്ന് പൊലീസ് രക്ഷിച്ചുകൊണ്ടു പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വാസന്തിയും (42) ആദിശേഷിയും (41) മലകയറി തുടങ്ങിയപ്പോൾ ദർശനം കഴിഞ്ഞിറങ്ങിയ ഭക്തരും പ്രതിഷേധക്കാരും നിലത്തുകിടന്ന് തടഞ്ഞു. അതേസമയം, ഇന്ന് അടക്കുന്ന നട മണ്ഡല-മകരവിളക്ക് ആഘോഷത്തിനായി നവംബർ 16ന് വീണ്ടും തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.