ശബരിമല അക്രമം; ഇതുവരെ 2825 ഒാളം പേർ അറസ്റ്റില്‍
text_fieldsതിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമങ്ങളിലും പ്രതിഷേധപരിപാടികളിലും പെങ്കടുത്തവരുടെ അറസ്റ്റ് തുടരുന്നു. ശനിയാഴ്ച വരെ 2825 പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറയുേമ്പാഴും കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.
കടുത്ത അക്രമം കാട്ടിയവരെ കണ്ടെത്തിയാൽ മാത്രമേ ഇനി അറസ്റ്റ് അടക്കം നടപടികൾ സ്വീകരിക്കാൻ പാടുള്ളൂവെന്നും ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ളവർക്ക് ജാമ്യം ലഭിക്കാൻ ആവശ്യമായ നടപടികൾ പൊലീസ് സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കൂട്ട അറസ്റ്റിനെതിരെ സമൂഹത്തിെൻറ പലഭാഗത്തുനിന്നും വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്. പമ്പ, നിലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ അക്രമം നടത്തുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തവർക്ക് 13 ലക്ഷം രൂപ വരെ കെട്ടിെവച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ.
ശനിയാഴ്ച 661 പേർകൂടി അറസ്റ്റിലായതായാണ് വിവരം. എന്നാൽ, 24 മുതല്‍ വെള്ളിയാഴ്ചവരെ 2164 പേരെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം റേഞ്ചില്‍ 117 കേസുകളിലായി 634 പേരെയും, കൊച്ചി റേഞ്ചില്‍ 115 കേസുകളിലായി 833 പേരെയും, തൃശൂര്‍ റേഞ്ചില്‍ 124 കേസുകളിലായി 754 പേരെയും കണ്ണൂര്‍ റേഞ്ചില്‍ 139 കേസുകളിലായി 604 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
സംഘ്പരിവാര്‍ സംഘടനകളിലെ പ്രവര്‍ത്തകരാണ് അറസ്റ്റിലായവരിലേറെയും. ജില്ല പൊലീസ് മേധാവികളുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ സജീവമായാണ് പരിശോധന നടത്തുന്നത്. ഒാരോ ദിവസത്തെയും നടപടികള്‍ ജില്ല പൊലീസ് മേധാവികൾ അവലോകനം ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടും കൈമാറുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.