ശബരിമല സന്ദർശനം: വാർത്താസമ്മേളനം വിളിച്ച അപർണയുടെ വീടിനു നേരെ ആക്രമണം
text_fieldsതേഞ്ഞിപ്പലം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത അപർണ ശിവകാമിയുടെ വീടിന് നേരെ കല്ലേറ്. കാക്കഞ്ചേരിക്ക് സമീപം പള്ളിക്കൽ കോഴിപ്പുറത്തെ വീടിന് നേരെയാണ് വ്യാഴാഴ്ച പുലർച്ച ആക്രമണമുണ്ടായത്.
ജനൽചില്ലുകൾ തകർന്നു. മകൾ കിടന്നിരുന്ന മുറിയുടെ ജനലിന് നേരെയാണ് ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞത്. ബൈക്ക് സ്റ്റാര്‍ട്ടാക്കി പോകുന്ന ശബ്ദം കേട്ടിരുന്നെന്ന് അപര്‍ണ ശിവകാമി ഫേസ്ബുക് പോസ്റ്റിൽ അറിയിച്ചു. കരിപ്പൂർ എയർപോർട്ട് സ്കൂളിലെ അധ്യാപികയാണിവർ. തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു.
സംരക്ഷണം ഉറപ്പാക്കിയാൽ ശബരിമല ദർശനത്തിന് തയാറാണെന്നറിയിച്ച് നാല് വനിതകൾ കൊച്ചിയിൽ വാര്‍ത്തസമ്മേളനം നടത്തിയത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു. നേരത്തെ പ്രതിഷേധത്തെത്തുടർന്ന് ദർശനത്തിൽനിന്ന് പിന്മാറിയ കോഴിക്കോട് സ്വദേശിനി രേഷ്മ നിശാന്ത്, കണ്ണൂർ സ്വദേശിനി ഷനിജ സതീഷ്, കൊല്ലം സ്വദേശിനി വി.എസ്. ധന്യ എന്നിവരായിരുന്നു മറ്റുള്ളവർ. നാലുപേരെയും അന്ന് കൊച്ചിയിൽ പ്രതിഷേധക്കാർ ഉപരോധിച്ചതിനെത്തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് പുറത്തെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.