ശബരിമലയില്‍ പോകുന്നവരെ തടയുന്നതിനെതിരെ ഹരജി
text_fieldsന്യൂഡല്‍ഹി: പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിൽ ശബരിമലയില്‍ പോകുന്നവരെ തടയുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹരജി. ശബരിമലയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ കൊച്ചി പൊലീസ് കമീഷണറുടെ ഒാഫിസിന് മുന്നിൽ സംഘ്പരിവാർ പ്രവർത്തകരുടെ മുളക് സ്പ്രേ ആക്രമണത്തിനിരയായ ബിന്ദു അമ്മിണിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
തനിക്കെതിരായ ആക്രമണത്തിനെതിരെ ഉചിത നടപടി സ്വീകരിക്കണമെന്ന് ബിന്ദു അമ്മിണി ബോധിപ്പിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രായ-മത ഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് അഭിഭാഷകനായ പ്രശാന്ത് പദ്മനാഭന് മുഖേന സമർപ്പിച്ച ഹരജിയിൽ ബിന്ദു അമ്മിണി ആവശ്യപ്പെട്ടു.
ശബരിമല സന്ദര്‍ശനത്തിന് പോകുന്ന യുവതികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ കേരള സര്‍ക്കാറിന് നിര്‍ദേശം നൽകണം. സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന കേരള പൊലീസിെൻറ നടപടി നിര്ത്തിെവക്കണം. യുവതികളെ തടയുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും എതിരെ ഉചിത നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.