ശബരിമല: ജനങ്ങളിൽ തെറ്റിദ്ധരണയുണ്ടായെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് സമരത്തെ ഉപയോഗിച്ച് കേരളത്തിൽ കലാപം സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയസമരം നടത്തി സർക്കാറിനെ അട്ടിമറിക്കാനാണ് ശ്രമമെങ്കിൽ നടക്കില്ല. അക്രമസമരത്തിന് മുന്നിൽ ഇടത് പക്ഷവും സർക്കാറും കീഴടങ്ങില്ല. വിദ്യാർഥികളല്ല സമരം നടത്തിയത്. മദ്യക്കുപ്പികളും സോഡ കുപ്പികളുമായാണ് സമരക്കാർ വന്നത്. കോൺഗ്രസിെൻറ രാഷ്ട്രീയ പാപ്പരത്തമാണ് ഇത് കാണിക്കുന്നതെന്നും സി.പി.എമ്മിെൻറ ഫേസ്ബുക്ക് പേജിലെ സംവാദത്തിൽ കോടിയേരി പറഞ്ഞു.
കോളജിലെ സംഭവം ദൗർഭാഗ്യകരമാണ്. വിദ്യാർഥികൾ തമ്മിലെ ചേരിതിരിവാണ് കാരണം. കുത്തേറ്റ അഖിലിനൊപ്പമാണ് എസ്.എഫ്.െഎ നിലകൊണ്ടത്. അക്രമം നടത്തിയവർക്കെതിരെ നടപടിയെടുത്തു. രാഷ്ട്രീയ എതിരാളികളുടെ കണക്കുകൂട്ടൽ െതറ്റിച്ച നടപടികളുണ്ടായി. എസ്.എഫ്.െഎയെ ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർഥികളെ കിട്ടാതെ സമരം പരാജയപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലക്ഷ്യംെവച്ചുള്ള പ്രതികരണത്തിൽ വിശ്വാസികളിൽ നല്ലൊരുവിഭാഗം തെറ്റിദ്ധരിപ്പിക്കപ്പെട്ടു. കോൺഗ്രസും ബി.ജെ.പിയും ഭക്തരെ കബളിപ്പിക്കുകയായിരുന്നു. തെറ്റിദ്ധാരണ മാറ്റാൻ വിശ്വാസികളുമായി ആശയവിനിയമം നടത്തും. ശബരിമല വിഷയത്തിൽ സർക്കാറിന് വാശിയില്ല. ഏതെങ്കിലും സ്ത്രീയെ ക്ഷേത്രത്തിൽ കയറ്റാൻ സി.പി.എം മുൻകൈ എടുത്തിട്ടില്ല. വനിത മതിലിെൻറ പിറ്റേദിവസം രണ്ട് സ്ത്രീകൾ കയറിയത് ഭക്തരിൽ തെറ്റിദ്ധാരണയുണ്ടാക്കി.
ഭവനസന്ദർശനത്തിനുശേഷം ആഗസ്റ്റിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി തിരുത്തൽ നടപടി വേണോ, പ്രവർത്തനശൈലിയിൽ മാറ്റം വേണോ എന്ന് ആലോചിക്കും. സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താതിരിക്കാനുള്ള ജാഗ്രത മാധ്യമങ്ങൾ കാണിക്കണം. വ്യജ വാർത്തകൾ തിരിച്ചറിഞ്ഞ് വസ്തുത ജനങ്ങളെ അറിയിക്കാൻ പാർട്ടി ശ്രമിക്കും. സർക്കാറിെൻറ പ്രവർത്തനം വക്രീകരിക്കാനും വേഗം കുറക്കാനും ഉദ്യോഗസ്ഥരോ മറ്റ് ചില മേഖലകളിലുള്ളവരോ ശ്രമിക്കുന്നു. പല പദ്ധതികളെയും തുരങ്കംവെക്കുന്നു. അത്തരക്കാരെ കണ്ടെത്താനും തിരുത്താനും സർക്കാർ ഇടപെടണമെന്നും കോടിയേരി പറഞ്ഞു.
ഗൃഹസന്ദർശനം: കോടിയേരിക്ക് മുന്നിൽ ശബരിമല മുതൽ കോളജ് വരെ
തിരുവനന്തപുരം: സി.പി.എമ്മിെൻറ ബഹുജന സമ്പർക്ക പരിപാടിയുടെ ഭാഗമായി വീടുകൾ സന്ദർശിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തുടർച്ചയായ രണ്ടാംദിനവും വരവേറ്റത് ശബരിമല, യൂനിവേഴ്സിറ്റി കോളജ് വിഷയം മുതൽ പ്രാദേശിക പ്രശ്നങ്ങൾ വരെ. ചൊവ്വാഴ്ച ചാല ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള 16 വീടുകളിലാണ് സംസ്ഥാന കമ്മിറ്റിയംഗം വി. ശിവൻകുട്ടി, ഏരിയ സെക്രട്ടറി എസ്.എ. സുന്ദർ എന്നിവർക്കൊപ്പം കോടിയേരി സന്ദർശിച്ചത്.
കിള്ളിപാലം ബൈപാസിൽ താമസിക്കുന്ന തമിഴ് സാഹിത്യകാരൻ നീലപത്മനാഭെൻറ വീടാണ് ആദ്യം സന്ദർശിച്ചത്. ശബരിമലയിൽ സർക്കാർ തിടുക്കംകാേട്ടണ്ടതില്ലായിരുെന്നന്ന് ചിലർ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സർക്കാറിനുണ്ടായിരുെന്നങ്കിലും എല്ലാവരുമായി ചർച്ചചെയ്ത ശേഷം തീരുമാനം കൈക്കൊണ്ടാൽ മതിയായിരുന്നു. ഇക്കാര്യത്തിൽ സി.പി.എമ്മിെൻറയും സർക്കാറിെൻറയും നിലപാട് കോടിയേരി വിശദീകരിച്ചു. യൂനിവേഴ്സിറ്റി കോളജിൽ ഒരുവിഭാഗം എസ്.എഫ്.െഎ പ്രവർത്തകർ നടത്തിയ അക്രമം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. സർക്കാർ എടുത്ത നടപടി ശരിയാണെന്നും പ്രതികരണമുണ്ടായി.
ശബരിമല സംബന്ധിച്ച് ചില തെറ്റിദ്ധാരണ ചിലർക്കുണ്ടായിട്ടുണ്ടെന്ന് സന്ദർശനത്തിൽ വ്യക്തമായതായി കോടിയേരി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ആ തെറ്റിദ്ധാരണ തിരുത്താൻ സഹായകരമായ കാര്യങ്ങൾ അവരെ അറിയിക്കാനാണ് ശ്രമിക്കുന്നത്. പുനഃപരിശോധന ഹരജിയിലെ തീരുമാനം എന്തായാലും സർക്കാർ നടപ്പാക്കും. ഇപ്പോൾ ശബരിമലയിൽ പ്രശ്നം ഇല്ലെന്നും കോടിയേരി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.