Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീപ്രവേശനം...

സ്ത്രീപ്രവേശനം തടയുന്നത്​ പ്രാകൃതം –ദേവസ്വം കമീഷണര്‍

text_fields
bookmark_border
സ്ത്രീപ്രവേശനം തടയുന്നത്​ പ്രാകൃതം –ദേവസ്വം കമീഷണര്‍
cancel

മാ​വേ​ലി​ക്ക​ര: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​ത്തെ എ​തി​ര്‍ക്കു​ന്ന​ത് ദു​രാ​ചാ​ര​മാ​ണെ​ന്നും ഇ​തി​ല്‍പ​രം പ്രാ​കൃ​ത​മാ​യ ചി​ന്താ​ഗ​തി ഇ​െ​ല്ല​ന്നും ദേ​വ​സ്വം ബോ​ര്‍ഡ് ക​മീ​ഷ​ണ​ര്‍ എ​ന്‍. വാ​സു. ദേ​വ​സ്വം ബോ​ര്‍ഡ് മെം​ബ​ര്‍ കെ. ​രാ​ഘ​വ​ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം എം​പ്ലോ​യീ​സ് കോ​ണ്‍ഫെ​ഡ​റേ​ഷ​ൻ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​വ​സ്വം ബോ​ര്‍ഡി​നെ​യും സ​ര്‍ക്കാ​റി​നെ​യും വെ​ട്ടി​ലാ​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ര​ണ്ടാ​ഴ്ച​യാ​യി ന​ട​ക്കു​ന്ന​ത്. ശ​ബ​രി​മ​ല കേ​സി​ല്‍ വി​ധി പ​റ​ഞ്ഞ അ​തേ ​െബ​ഞ്ച് ത​ന്നെ​യാ​ണ് വി​ധി പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​ത്. വ​സ്തു​താ​പ​ര​മാ​യ എ​ല്ലാ കാ​ര്യ​വും പ​രി​ശോ​ധി​ച്ച​ശേ​ഷം ഉ​ണ്ടാ​യ വി​ധി​യി​ല്‍ പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍ജി കൊ​ടു​ത്താ​ല്‍ ഒ​ന്നും സം​ഭ​വി​ക്കി​െ​ല്ല​ന്നും ക​മീ​ഷ​ണ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ധി വ​ന്ന​തി​നെ​ത്തു​ട​ര്‍ന്ന് വ​ല​ത് അ​നു​കൂ​ല സം​ഘ​ട​ന​ക​ള്‍ സ​ര്‍ക്കാ​റി​നെ​തി​രെ​യും ദേ​വ​സ്വം ബോ​ര്‍ഡി​നെ​തി​രെ​യും തി​രി​ഞ്ഞ​പ്പോ​ള്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം എം​പ്ലോ​യീ​സ് കോ​ണ്‍ഫെ​ഡ​റേ​ഷ​ന് ചെ​റു​ത്തു​നി​ല്‍ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. സം​ഘ​ട​ന​യു​ടെ മു​ന്നി​ല്‍നി​ന്ന് നേ​രി​ടേ​ണ്ട നേ​താ​ക്ക​ള്‍ക്ക് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​യാ​ല്‍ വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കും. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും കു​പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്കെ​തി​രെ അ​ര​യും​ത​ല​യും മു​റു​ക്കി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും എം. ​വാ​സു ആ​ഹ്വാ​നം ചെ​യ്തു.

നട അടക്കാൻ തന്ത്രിക്ക് അധികാരമുണ്ട്​–മാളികപ്പുറം മേൽശാന്തി
ശ​ബ​രി​മ​ല: ആ​ചാ​ര​ലം​ഘ​നം ന​ട​ന്നാ​ൽ ന​ട അ​ട​ച്ചി​ടു​ന്ന​ത് അ​ട​ക്കം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ത​ന്ത്രി​ക്ക് പൂ​ർ​ണ അ​ധി​കാ​ര​മു​ണ്ടെ​ന്ന്​ മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി വി.​എ​ൻ. അ​നീ​ഷ് ന​മ്പൂ​തി​രി. പൊ​ലീ​സ് അ​ക​മ്പ​ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ ര​ണ്ട് യു​വ​തി​ക​ളെ ശ​ര​ണ​മ​ന്ത്ര​ത്തി​ലൂ​ടെ പ്ര​തി​രോ​ധം തീ​ർ​ത്ത് ഭ​ക്ത​ർ തി​രി​കെ അ​യ​ച്ച​ത്​ വി​ശ്വാ​സ​ത്തി​​​െൻറ ഭാ​ഗ​മാ​ണ്. പ​രി​ക​ർ​മി​ക​ൾ അ​ട​ക്കം പ​തി​നെ​ട്ടാം​പ​ടി​ക്ക് താ​ഴെ ന​ട​ത്തി​യ​ത് പ്ര​തി​ഷേ​ധ​മ​ല്ല. ദുഃ​ഖ​ങ്ങ​ൾ അ​യ്യ​പ്പ​നോ​ട് പ​റ​യു​ക മാ​ത്ര​മാ​യി​രു​ന്നു. സ്ത്രീ ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി​യി​ൽ ഭ​ക്ത​രു​ടെ ഹി​ത​മ​നു​സ​രി​ച്ചു​ള്ള മാ​റ്റം മ​ണ്ഡ​ല​കാ​ല ആ​രം​ഭ​ത്തി​ന് മു​മ്പ് ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ശബരിമലയിൽ അഹിന്ദുക്കളെ വിലക്കാനും ഹരജി
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ അ​ഹി​ന്ദു​ക്ക​ളെ വി​ല​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ അ​ഖി​ല ഭാ​ര​തീ​യ അ​യ്യ​പ്പ പ്ര​ചാ​ര​സ​ഭ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും. 1965ലെ ​ഹി​ന്ദു ക്ഷേ​ത്ര​പ്ര​വേ​ശ​ന ച​ട്ട​ത്തി​ലെ 3 (എ) ​വ​കു​പ്പു​പ്ര​കാ​രം ശ​ബ​രി​മ​ല​യി​ൽ അ​ഹി​ന്ദു​ക്ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഹ​ര​ജി സ​മ​ർ​പ്പി​ക്ക​ു​ന്ന​ത്. അ​ഹി​ന്ദു​ക്ക​ളാ​യ​വ​രെ ശ​ബ​രി​മ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ കോ​ട​തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വും അ​യ്യ​പ്പ പ്ര​ചാ​ര​സ​ഭ ഉ​ന്ന​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsdevaswom commissioner
News Summary - Sabarimala Women Entry Devaswom Commissioner -Kerala News
Next Story