വനിതകളുടെ ശബരിമല യാത്രക്ക് സംരക്ഷണ വാഗ്ദാനവുമായി സർക്കാർ
text_fieldsതൃശൂർ: സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഡിസംബർ 23ന് ശബരിമലയിലേക്ക് േപാകുന ്ന യുവതികളുടെ യാത്രക്ക് സർക്കാർ സംരക്ഷണം വാഗ്ദാനം ചെയ്തതായി സംഘാടകർ. വനിത സംഘ ടനയായ ‘മനിതി’രണ്ടാഴ്ച മുമ്പ് യാത്രക്ക് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അ യച്ച കത്തിനുള്ള മറുപടിയിലാണ് സർക്കാർ സംരക്ഷണം ഉറപ്പ് നൽകിയത്. യാത്രക്കാവശ്യമായ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ശനിയാഴ്ച അറിയിച്ചതായി മനിതി കോ ഓഡിനേറ്റർ സെൽവി ‘മാധ്യമ’ത്തോട് പറഞ്ഞു. സുരക്ഷ ഏർപ്പെടുത്താൻ പൊലീസിന് നിർദേശം നൽകിയതായാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അയച്ച ഇ-മെയിൽ സന്ദേശമെന്ന് അവർ അറിയിച്ചു.
യാത്രക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് സർക്കാർ അറിയിച്ചതിനാൽ ഭയം തോന്നുന്നില്ലെന്ന് അവർ വ്യക്തമാക്കി. കേരള സർക്കാറിലും മുഖ്യമന്ത്രിയിലും പൂർണവിശ്വാസമുണ്ട്. തൃപ്തി ദേശായിയെ പോലുള്ളവർ സർക്കാറിനെ വെല്ലുവിളിച്ചാണ് അയ്യപ്പ ദർശനത്തിനെത്തിയത്. സംരക്ഷണം മാത്രമല്ല, താമസവും ചെലവുമെല്ലാം സർക്കാറിെൻറ ഉത്തരവാദിത്തമായിരിക്കുമെന്നാണ് അവർ പ്രഖ്യാപിച്ചത്. അതുകൊണ്ടാകാം, തൃപ്തിയുടെ യാത്രയെ പിന്തുണക്കാൻ സർക്കാറിന് കഴിയാതിരുന്നത്. തങ്ങൾക്ക് വേണ്ട സുരക്ഷ നിർദേശങ്ങൾ സമയമാകുമ്പോൾ പൊലീസ് നൽകുമെന്നാണ് പ്രതീക്ഷയെന്ന് അവർ പറഞ്ഞു.
കേരളത്തിന് പുറമെ നാല് സംസ്ഥാനങ്ങളിൽനിന്നുള്ള 20 സ്ത്രീകളും കേരളത്തിൽനിന്ന് പത്തോളം പേരുമാണ് സംഘത്തിലുണ്ടാകുക. കർണാടക, ഒഡിഷ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ആൾ ഇന്ത്യ റാഡിക്കൽ വിെമൻ ഓർഗനൈസേഷനും (എ.ഐ.ആർ.ഡബ്ല്യു.ഒ) കേരളത്തിൽനിന്ന് ആദിവാസി സംഘടനകളും യാത്രയിൽ പങ്കെടുക്കുന്നുണ്ട്. 22ന് ചെന്നൈയിൽ നിന്ന് യാത്ര തിരിച്ച് 23ന് അയ്യപ്പദർശനത്തിന് തിരിക്കാനാണ് ഇവരുടെ പരിപാടി. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പുരുഷന്മാരും സംഘത്തിലുണ്ടാകും. ചില രാഷ്ട്രീയ പാർട്ടികളും ദളിത് സംഘടനകളും യാത്രക്ക് പിന്തുണ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.