ശ്രീകോവിൽ അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതിനോട് യോജിപ്പില്ലെന്ന് തന്ത്രിമണ്ഡലം
text_fieldsതിരുവനന്തപുരം: ശബരിമല ശ്രീകോവിൽ അടച്ച് വീട്ടിൽ പോകുമെന്ന് തന്ത്രി പറഞ്ഞതിനോട് യോജിപ്പില്ലെന്ന് അഖിലകേരള തന്ത്രിമണ്ഡലം ഭാരവാഹികൾ. അനുഷ്ഠാനലംഘനം ഉണ്ടായാൽ ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയാണ്. ഭക്തജനങ്ങളുടെയും ആചാര്യന്മാരുടെയും പ്രതിനിധികളെ വിളിച്ച് സർക്കാർ ചർച്ച നടത്തണമെന്നും വിധി നടപ്പാക്കാൻ സാവകാശം ആവശ്യപ്പെടണമെന്നും അവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ശബരിമലയിൽ സ്ത്രീപ്രവേശനം നടത്താൻ ശ്രമിച്ച ഉന്നത െപാലീസ് ഉദ്യോഗസ്ഥൻ അയ്യപ്പന് മുന്നിൽ പൊട്ടിക്കരഞ്ഞു. ശങ്കരാചാര്യർ എഴുതിയ ശങ്കരസ്മൃതി അനുസരിച്ച് അഗ്നിപോലും രജസ്വലയായ സ്ത്രീ വന്നാൽ അശുദ്ധമാകും. അതിനാൽ, സ്ത്രീപ്രവേശനം ചെറുക്കാൻ തന്ത്രിമണ്ഡലം മുന്നിലുണ്ടാവും. ജി. സുധാകരൻ മന്ത്രിയായത് ആശ്രിതനിയമനത്തിലാണ്. അദ്ദേഹത്തിെൻറ അനുജൻ ഭുവനചന്ദ്രൻ പന്തളം കോളജിൽ മുകളിലത്തെ നിലയിൽനിന്ന് വീണ് മരിച്ചു. കെ.എസ്.യുക്കാരാണ് ഭുവനചന്ദ്രനെ കൊന്നതെന്ന് പ്രചരിപ്പിച്ചു. അങ്ങനെ അനുജെൻറ മരണത്തിെൻറ പേരിലാണ് സുധാകരൻ രാഷ്ട്രീയേനതാവായി വളർന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
തന്ത്രിമണ്ഡലം സമ്മേളനം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ തെക്കേനടയിൽ ഡിസംബർ 30ന് നടത്തും. സംസ്ഥാന പ്രസിഡൻറ് പ്രഫ. നീലമന വി.ആർ. നമ്പൂതിരി, വൈസ് ചെയർമാൻ മരങ്ങാട്ടില്ലം എസ്. സന്തോഷ് നമ്പൂതിരി, കൈപ്പിള്ളി ഇല്ലം കെ. പുരുഷോത്തമൻ നമ്പൂതിരി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.പോരാട്ടമാണ് നടക്കുന്നതെന്ന് വരുത്തിതീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം. വിശ്വാസികളും അവിശ്വാസികളും തമ്മിലെ പോരാട്ടമാണിപ്പോൾ നടക്കുന്നത്. ബി.ജെ.പി.ക്കും സി.പി.എമ്മിനും വര്‍ഗീയത പ്രചരിപ്പിക്കുക മാത്രമാണ് ലക്ഷ്യം –ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.