ശബരിമല: ആചാരലംഘനത്തിന് സർക്കാർ മുതിരില്ലെന്ന് സൂചന
text_fieldsതിരുവനന്തപുരം: ശബരിമലയിൽ കോടതിവിധി നടപ്പാക്കുമെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുേമ്പാഴും ‘ആചാരലംഘനം’ നടപ്പാക്കാൻ സർക്കാർ തയാറാകില്ലെന്ന് സൂചന. പ്രശ്നമുണ്ടാക്കി ഛിദ്രശക്തികൾക്ക് വഴിയൊരുക്കേണ്ടതില്ലെന്ന നിലപാട് സി.പി.എം കേന്ദ്ര നേതൃത്വത്തിനുമുണ്ട്. അതിനാൽ ആക്ടിവിസ്റ്റുകൾ എന്നുപറഞ്ഞ് വരുന്നവരെ പ്രോത്സാഹിപ്പിക്കാൻ സാധ്യതയില്ല. വിശ്വാസികൾ ഇക്കുറി വരുമെന്നും പൊലീസ് നേതൃത്വം കരുതുന്നില്ല. വന്നാലും നിരുത്സാഹപ്പെടുത്തി തിരിച്ചയക്കാനാണ് സാധ്യത.
അതേസമയം, സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയും ചെയ്യും. അങ്ങനെ ബഹുമുഖ ആസൂത്രണമാണ് സർക്കാർ നടത്തുന്നെതന്നാണ് സൂചന. നിർബന്ധപൂർവം സ്ത്രീപ്രവേശനം നടത്തി വിജയമാഘോഷിക്കുക എന്ന നിലപാട് സർക്കാറിന് ഇേപ്പാഴില്ലെന്നാണ് പൊലീസ് തലപ്പത്തുനിന്ന് ലഭിക്കുന്ന വിവരം. അങ്ങനെ ചെയ്യുന്ന പക്ഷം, അത് രാഷ്ട്രീയ നേട്ടമാക്കാൻ ബി.ജെ.പിക്കും സംഘ്പരിവാറിനും കഴിയും.
അതേസമയം, വിശ്വാസികളിൽതന്നെ പിന്നാക്ക-മുന്നാക്ക വിഭാഗങ്ങളെ ഇൗ പ്രശ്നത്തിൽ വിഭജിച്ചുനിർത്തുന്നതിൽ സർക്കാറിന് കഴിഞ്ഞിട്ടുമുണ്ട്. അത് ഭാവിയിൽ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ നേട്ടമാകാം. കോൺഗ്രസിനും മുന്നണിക്കും േകാട്ടവുമുണ്ടാക്കും എന്നതാണ് കണക്കുകൂട്ടൽ. ബി.ജെ.പിയുടെ പിന്നാക്ക വിഭാഗങ്ങളിലേക്കു കടന്നുകയറാനുള്ള ശ്രമത്തെ ചെറുക്കുകയും ചെയ്യാമെന്ന് ഇടതുപക്ഷ മുന്നണിയിൽ നേതാക്കൾ വിശദീകരിച്ചിട്ടുണ്ട്. അേതസമയം, കോടതിവിധി നടപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്തുവെന്ന് വരുത്തുകയും ആകാം.
എന്നാൽ, സമീപഭാവിയിൽ തന്നെ സ്വമേധയ കോടതിവിധി നടപ്പാകും. അന്ന് നവോത്ഥാനത്തിെൻറ തുടർച്ചക്കാർ എന്നനിലയിൽ സി.പി.എമ്മിന് അവകാശവാദമുന്നയിക്കാനാകും. ഇക്കുറി വിശ്വാസത്തിെൻറയും സംഘർഷത്തിെൻറയും പേരിൽ സ്ത്രീകൾ വരാൻ സാധ്യതയുമില്ല. നിർബന്ധിച്ച് സ്ത്രീകളെ കൊണ്ടുവരില്ലെന്ന് നേതാക്കൾ തന്നെ പറഞ്ഞിട്ടുമുണ്ട്. അതിനാൽ ആക്ടിവിസ്റ്റുകളെയും സർക്കാർ നിരുത്സാഹപ്പെടുത്തുമെന്ന് തന്നെയാണ് കരുതുന്നത്.
ആചാരസംരക്ഷണത്തിെൻറ പേരിൽ സമരത്തിനിറങ്ങുന്നവർക്കുമുണ്ട് വെല്ലുവിളികൾ. 60 ദിവസത്തിലധികം നീളുന്ന തീർഥാടനകാലത്ത് എന്നും സമരമുഖത്തു നിലനിൽക്കുകയെന്നത് ഏതു വലിയ പാർട്ടിക്കും വെല്ലുവിളിയാണ്. യു.ഡി.എഫിനെ പോലുള്ള ‘ജനാധിപത്യ’ മുന്നണിയിലെ പാർട്ടികൾക്കാകെട്ട, േകാടതിവിധിക്കെതിെര കാര്യമായ പ്രക്ഷോഭത്തിനിറങ്ങുന്നതിനും പരിമിതിയുണ്ട്. ബി.ജെ.പി തുനിയുന്ന പക്ഷം ഇത്രയുംദിവസം പ്രക്ഷോഭം തള്ളിക്കൊണ്ടുപോകുക എന്നത് വലിയ വെല്ലുവിളിയായിരിക്കും.
ചുരുക്കത്തിൽ കാര്യമായ സംഘർഷങ്ങൾ ഉണ്ടാക്കാതിരിക്കുക എന്നതിനായിരിക്കും ഇൗ മണ്ഡലകാലത്ത് സർക്കാർ ഉൗന്നൽ നൽകുക. സംഘർഷമുണ്ടാക്കാൻ മനഃപൂർവം ശ്രമിക്കുന്നവരെ തുറന്നുകാട്ടാനുള്ള ശ്രമവും ഉണ്ടാകും. മനഃപൂർവം ഉണ്ടാക്കുന്ന സംഘർഷങ്ങളിൽ കർശന നടപടിയും പ്രതീക്ഷിക്കാം. അതേസമയം, വേണ്ടത്ര സൗകര്യങ്ങൾ തീർഥാടകർക്കായി ഒരുക്കാനായിട്ടില്ലെന്നത് ഇക്കുറി സർക്കാർ നേരിടുന്ന വലിയ വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.