ശബരിമല സ്ത്രീ പ്രവേശനം: ഒരുക്കം തകൃതി
text_fieldsകോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡും സർക്കാർ നിലപാടിനൊപ്പമെന്ന് വ്യക്തമാക്കിയതോടെ, പമ്പയിലും സന്നിധാനത്തും പ്രധാന ഇടത്താവളങ്ങളിലും നവംബർ ആദ്യവാരത്തോടെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പാക്കും. പമ്പയിലെയും സന്നിധാനത്തെയും പ്രവൃത്തികൾക്കുള്ള ടെൻഡർ അടിയന്തരമായി ക്ഷണിക്കാൻ ദേവസ്വം ബോർഡ് നിർദേശം നൽകി. ഇപ്പോൾ പമ്പയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. വകുപ്പ് സെക്രട്ടറിമാർ നിർമാണ പുരോഗതി വിലയിരുത്തും. ഇതിനായി ഉന്നതതലത്തിൽ ദൗത്യസേനക്കും രൂപം നൽകും. തുടർനടപടികൾ ഏകോപിപ്പിക്കുക ചീഫ് സെക്രട്ടറിയായിരിക്കും. സ്ത്രീകള്ക്ക് നിലക്കലിലും പമ്പയിലും ശബരിമലയിലും പ്രത്യേക സൗകര്യവുമൊരുക്കും.
ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, ആഭ്യന്തരം, ജലവിഭവ, വൈദ്യുതി വകുപ്പുകളോട് കൂടുതൽ ജാഗ്രത പാലിക്കാനും നിർദേശിച്ചു. തകർന്ന റോഡുകൾ മൂന്നാഴ്ചക്കകം ഗതാഗതയോഗ്യമാക്കും. ശബരിമലയുമായി ബന്ധപ്പെട്ട 18 റോഡുകളുടെ അറ്റകുറ്റപ്പണിയും പൂർത്തിയാക്കും. പമ്പ, സന്നിധാനം, നിലക്കൽ, എരുമേലി എന്നിവിടങ്ങളിൽ കൂടുതൽ ശൗചാലയങ്ങൾ നിർമിക്കും. ഒാരോ കേന്ദ്രങ്ങളിലും കുറഞ്ഞത് 500 ശൗചാലയങ്ങളും പമ്പയിൽ കുളിക്കടവും നിർമിക്കും. പൂർത്തിയായ കുടിെവള്ള പദ്ധതികൾ കമീഷൻ ചെയ്യും. തകർന്ന കുടിവെള്ള പദ്ധതികളുടെ നിർമാണം ഉടൻ പൂർത്തിയാക്കും. എരുമേലി ക്ഷേത്രക്കടവ് നവീകരിക്കും.
സ്ത്രീകളുടെ സാന്നിധ്യം ഉണ്ടാകുന്ന ഇടങ്ങളിലെല്ലാം വനിത പൊലീസിെന നിയോഗിക്കും. കാനനപാതകളും സഞ്ചാരയോഗ്യമാക്കും. താൽക്കാലിക ആശുപത്രികൾ സ്ഥാപിക്കും. വനിത ഡോക്ടർമാരുടെ എണ്ണം ഇരട്ടിയാക്കും. കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസുകൾ ആരംഭിക്കും. സ്ത്രീകൾക്കായി കൂടുതൽ സീറ്റുകൾ സംവരണം ചെയ്യും. സ്ത്രീകൾക്ക് മാത്രമായും സർവിസ് പരിഗണിക്കും. വനിത കണ്ടക്ടർമാരെ സ്പെഷൽ ഡ്യൂട്ടിക്കായി നിയമിക്കും.
നവംബറിൽ പൂർത്തിയാക്കുന്ന അടിസ്ഥാന സൗകര്യവികസനത്തിെൻറ റിേപ്പാർട്ട് വൈകാതെ കോടതിക്ക് സമർപ്പിക്കും. സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും കോടതിയെ അറിയിക്കും. പമ്പയിലും സന്നിധാനത്തും വിന്യസിക്കുന്ന പൊലീസുകാരുടെ കണക്കും തയാറാക്കിയിട്ടുണ്ട്. വനിത പൊലീസിെന സന്നിധാനത്തും പതിനെട്ടാംപടിയിലും നിയോഗിക്കും. സീനിയർ വനിത െഎ.പി.എസ് ഉദ്യോഗസ്ഥയുടെ നിയന്ത്രണത്തിലാവും നടപടികൾ. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വനിത പൊലീസിനെ നിയോഗിക്കുന്നതും പരിഗണിക്കും.
കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ദേവസ്വം ബോർഡിെൻറ നേതൃത്വത്തിൽ ഉന്നതതല യോഗം ഉടൻ ചേരും. വകുപ്പ് സെക്രട്ടറിമാർക്ക് പുറമെ പൊലീസ് മേധാവികളും യോഗത്തിൽ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.