Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീ​പ്രവേശനം:...

സ്​ത്രീ​പ്രവേശനം: സർക്കാറിന്​ ഇനിയൊന്നും ചെയ്യാനില്ലെന്ന്​ ദേവസ്വം മന്ത്രി

text_fields
bookmark_border
സ്​ത്രീ​പ്രവേശനം: സർക്കാറിന്​ ഇനിയൊന്നും ചെയ്യാനില്ലെന്ന്​ ദേവസ്വം മന്ത്രി
cancel

തിരുവനന്തപുരം: ശബരിമല സ്​ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ സർക്കാറിന്​ ഇനിയൊന്നും ചെയ്യാനില്ലെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്ത്രി കുടുംബം സർക്കാറുമായുള്ള ചർച്ചയിൽ നിന്ന്​ പിൻമാറിയ കാര്യം അറിയില്ലെന്നും കടകംപള്ളി പറഞ്ഞു.

ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണ്​ കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്​. ശബരിമല സ്​ത്രീ പ്രവേശന വിഷയത്തിൽ അഭിപ്രായ സമന്വയത്തിനായി കമീഷനെ നിയമിക്കണമെന്നായിരുന്നു സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്​. എന്നാൽ, സർക്കാർ വാദം തള്ളിയാണ്​ സുപ്രീംകോടതി ഭരണഘടന ബെഞ്ചിൽ നിന്നും വിധിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ നൽകുന്ന പുന:പരിശോധന ഹരജിയിൽ മറിച്ചൊരു വിധിയുണ്ടായാൽ അതിനെ സർക്കാർ അംഗീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newskadkampally Surendran
News Summary - Sabarimala women entry-Kerala news
Next Story