Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ദർശനത്തിനായി...

ശബരിമല ദർശനത്തിനായി 550 യുവതികൾ രജിസ്​റ്റർ ചെയ്​തു

text_fields
bookmark_border
ശബരിമല ദർശനത്തിനായി 550 യുവതികൾ രജിസ്​റ്റർ ചെയ്​തു
cancel

തിരുവനന്തപുരം: ശബരിമല ചവിട്ടാൻ തയാറായി 550 ഒാളം വനിതകൾ. മണ്ഡല-മകരവിളക്ക് കാലത്ത്​ ദർശനത്തിന്​ പൊലീസ്​ ഏർപ്പെടുത്തിയ ഒാൺലൈൻ വഴി 10നും 50 നും ഇടയിൽ പ്രായമുള്ള 550 ഒാളം യുവതികളാണ്​ രജിസ്​റ്റർ ചെയ്തത്​. കൂടുതൽ പേർ രജിസ്​റ്റർ ചെയ്യുമെന്നാണ്​ പൊലീസി​​​െൻറ കണക്കുകൂട്ടൽ. സംഘർഷസാധ്യത കണക്കിലെടുത്ത്​ കൂടുതൽ സുരക്ഷ ക്രമീകരണം പൊലീസ്​ ഉദ്ദേശിക്കുന്നു.

അതിനിടെ, ഇത്​ സംഘ്​പരിവാർ തന്ത്രമാണോയെന്നും പൊലീസ്​ സംശയിക്കുന്നു. രജിസ്​റ്റർ ചെയ്​ത യുവതികളാരും പൊലീസ്​ സംരക്ഷണം ആവശ്യപ്പെട്ട്​ എത്താത്തതാണ്​ സംശയത്തി​ന്​ കാരണം. ദർശനത്തിന്​ ബുക്ക്​ ചെയ്​ത യുവതികൾ നിലയ്​ക്കലിൽനിന്ന്​ പമ്പയിലേക്ക്​ കെ.എസ്​.ആർ.ടി.സി ബസ്​ യാത്രക്ക്​ ബുക്ക്​ ചെയ്​തിട്ടില്ലെന്നതും ശ്രദ്ധേയമാണ്​. പൊലീസ്​ സംരക്ഷണയിൽ സന്നിധാനത്തേക്ക്​ പോകാനാണ്​ ഇവർ ഉദ്ദേശിക്കുന്നതെന്ന്​ ഇതിലൂടെ വ്യക്തം. ചില യുവതികൾ നേരിട്ട്​ പൊലീസ്​ സഹായം തേടിയിട്ടുണ്ടെന്നും വിവരമുണ്ട്​. ഇക്കാര്യം തൽക്കാലം വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലാണ്​ പൊലീസ്​.

മൂന്നര ലക്ഷത്തോളം പേർ​ മണ്ഡലകാലത്തേക്ക്​ പോർട്ടലിൽ ബുക്ക് ചെയ്‌തിട്ടുണ്ട്​. നിലയ്​ക്കലിൽനിന്ന്​ പമ്പയിലേക്ക്​ കെ.എസ്.ആര്‍.ടി.സി ബസിൽ പോകാൻ ഇതുവരെ നാല്‍പതിനായിരത്തോളം പേരാണ്​ ടിക്കറ്റ് ബുക്ക് ചെയ്​തത്​. ഭൂരിഭാഗവും പുരുഷന്മാരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswomen entrymalayalam newsSabarimala News
News Summary - Sabarimala women entry-Kerala news
Next Story