ശബരിമലയിൽ നിരവധി യുവതികൾ കയറി –മന്ത്രി കടകംപള്ളി
text_fieldsകൊല്ലം/ ശബരിമല: പ്രായഭേദമില്ലാതെ ആരെയും ശബരിമലയിലേക്ക് കടത്തിവിടാൻ സർക്കാറി ന് ഭരണഘടനപരമായ ബാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അതനുസരിച്ച് നി രവധി യുവതികൾ കയറിയിട്ടുണ്ട്. ആർ.എസ്.എസ് ഇനി ബഹളംവെച്ചിട്ട് കാര്യമില്ല.
മാധ്യമങ ്ങളുടെ ശ്രദ്ധയിൽപെടുന്ന കാര്യങ്ങൾ മാത്രമേ പുറത്തുവരുന്നുള്ളൂ. വിശ്വാസികളായ ആക്ട ിവിസ്റ്റുകൾക്കും ശബരിമലയിലെത്താം. അടുത്തിടെ ശബരിമലയിലെത്തിയ സ്ത്രീകൾ ആക്ടിവിസ്റ്റുകളും വിശ്വാസികളുമാണ്. അവർക്ക് മറ്റ് ഉദ്ദേശ്യങ്ങളില്ല. യുവതികൾ കയറുന്നതിൽ യഥാർഥ ഭക്തർക്ക് തടസ്സമില്ല. കലാപം അഴിച്ചുവിടുന്നത് ആർ.എസ്.എസാണ്. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, മകരവിളക്കിന് ദിനങ്ങൾ മാത്രം ശേഷിക്കെ, സന്നിധാനത്ത് ഭക്തജനത്തിരക്കേറി. മുൻ വർഷങ്ങളിൽ ഈ സമയത്ത് ഒന്നേകാൽ ലക്ഷത്തോളം തീർഥാടകർ ദർശനത്തിനെത്തിയിരുന്നു. ഇത്തവണ ഭക്തജന പ്രവാഹത്തിന് കാര്യമായ കുറവില്ല. ബുധനാഴ്ച 83,200 പേർ ദർശനം നടത്തിയപ്പോൾ വ്യാഴാഴ്ച 92,661 ഭക്തരാണ് എത്തിയത്.
മലയാളി തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവായിരുന്നു ഇക്കുറി. ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷമുണ്ടായ സംഭവവികാസങ്ങളാണ് ഇവരെ പിന്തിരിപ്പിച്ചത്. യുവതികൾ ശബരിമല ദർശനം നടത്തിയതിനെ തുടർന്ന് സംഘ്പരിവാർ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ ദിനത്തിൽ എത്തിയ ഒന്നേകാൽ ലക്ഷത്തോളം തീർഥാടകരിൽ ഭൂരിപക്ഷവും ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.